ജനീനിലെ ക്യാമ്പുകൾക്കുനേരെ ആക്രമണം ; ഇസ്രായേൽ നടപടിയെ ബഹ്റൈൻ അപലപിച്ചു
text_fieldsമനാമ: ഫലസ്തീനിലെ ജനീൻ പ്രവിശ്യയിലുള്ള അഭയാർഥി ക്യാമ്പുകൾക്കുനേരെ അക്രമണം നടത്തിയ ഇസ്രായേൽ നടപടിയെ ബഹ്റൈൻ ശക്തമായി അപലപിച്ചു. സംഭവത്തിൽ ഏതാനും പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഫലസ്തീനികളുടെ അവകാശങ്ങൾ കവർന്നെടുക്കുകയും അവർക്കുനേരെ മനുഷ്യത്വരഹിതമായ ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും മനുഷ്യത്വത്തിനും നിരക്കാത്തതാണെന്ന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിൽ സമാധാനം സാധ്യമാക്കുന്നതിന് ദ്വിരാഷ്ട്ര ഫോർമുലയാണ് പരിഹാരമെന്നും പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

