ബഹ്റൈൻ കോഫി ഫെസ്റ്റിവൽ ടിക്കറ്റുകൾ ലഭ്യമായിത്തുടങ്ങി
text_fieldsമനാമ: ബഹ്റൈൻ കോഫി ഫെസ്റ്റിവൽ 2025നുള്ള ടിക്കറ്റുകൾ ഇപ്പോൾ രാജ്യത്തിനകത്തുള്ളവർക്കും പുറത്തുള്ളവർക്കും സ്വന്തമാക്കാം. ഡിസംബർ ഒമ്പത് മുതൽ 13 വരെ എക്സിബിഷൻ വേൾഡ് ബഹ്റൈനിലെ ഹാൾ 3ൽ വെച്ചാണ് കോഫി മേള. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, എക്സിബിഷൻ വേൾഡ് ബഹ്റൈൻ, ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ സഹകരണത്തോടെ ഡി.എക്സ്.ബി ലൈവാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
രാജ്യത്ത് ആദ്യമായി നടക്കുന്ന, കോഫി സംസ്കാരത്തിനായി മാത്രം സമർപ്പിച്ചിട്ടുള്ള ഈ ഫെസ്റ്റിവൽ ഒരു സുപ്രധാന നാഴികക്കല്ലാണ്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന വർക്ക്ഷോപ്പുകൾ, ലൈവ് മത്സരങ്ങൾ, സെൻസറി അനുഭവങ്ങൾ, നെറ്റ്വർക്കിങ് അവസരങ്ങൾ എന്നിവയിലൂടെ ബഹ്റൈനിലെ അതിവേഗം വളരുന്ന കോഫി സംസ്കാരം സന്ദർശകർക്ക് അനുഭവിക്കാൻ ഈ ഫെസ്റ്റിവൽ അവസരം നൽകുന്നു.
25 വർക്ക്ഷോപ്പുകൾ, 100ൽ അധികം കോഫി ബ്രാൻഡുകൾ, 5 ലൈവ് മത്സരങ്ങൾ, സംവേദനാത്മക ഡെമോകൾ, ലാറ്റെ ആർട്ട് ത്രോഡൗണുകൾ, കപ്പിങ് സെഷനുകൾ, ബ്രൂവിങ് ക്ലാസുകൾ, കോഫി-മധുരപലഹാര ജോഡികൾ എന്നിവ ഈ വർഷത്തെ ഫെസ്റ്റിവലിന്റെ ഭാഗമായുണ്ട്. ലൈവ് മ്യൂസിക്, ഫുഡ് കിയോസ്കുകൾ, ക്രിയേറ്റിവ് സോണുകൾ എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്. ടിക്കറ്റുകൾ ഇപ്പോൾ Platinumlist.net വഴി വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

