Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിൽ നിരോധിത വല ഉപയോഗിച്ച് പിടിച്ച 466 കിലോ ചെമ്മീൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു

text_fields
bookmark_border
ബഹ്റൈനിൽ  നിരോധിത വല ഉപയോഗിച്ച് പിടിച്ച 466 കിലോ ചെമ്മീൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു
cancel
camera_alt

കോസ്റ്റ് ഗാർഡ് പിടികൂടിയ ചെമ്മീൻ


മനാമ: ബഹ്റൈനിൽ കടൽ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും സമുദ്ര നിയമങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള പരിശോധനകളുടെ ഭാഗമായി കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയിൽ ഏകദേശം 466 കിലോഗ്രാം ചെമ്മീൻ പിടിച്ചെടുത്തു.

നിയമവിരുദ്ധമായ വല ഉപയോഗിച്ചാണ് ഈ ചെമ്മീൻ പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. മത്സ്യബന്ധന നിയമ ലംഘനങ്ങൾ തടയുന്നതിനും എല്ലാ മീൻപിടുത്തക്കാരും മൽസ്യബന്ധന ഉപകരണങ്ങൾ സംബന്ധിച്ച ഔദ്യോഗിക നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal Shrimp Seized in Bahrain
Next Story