Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ, ചൈ​ന...

ബ​ഹ്​​റൈ​ൻ, ചൈ​ന വാ​ണി​ജ്യ - വ്യ​വ​സാ​യ മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
ബ​ഹ്​​റൈ​ൻ, ചൈ​ന വാ​ണി​ജ്യ - വ്യ​വ​സാ​യ മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തി
cancel
camera_alt

വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു, ചൈ​നീ​സ് വാ​ണി​ജ്യ മ​ന്ത്രി വാ​ങ് വെ​ന്റാ​വോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​നാ​മ: വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു, ചൈ​നീ​സ് വാ​ണി​ജ്യ മ​ന്ത്രി വാ​ങ്​ വ​ൺ താ​വോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ഏ​കീ​ക​രി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ മ​ന്ത്രി ഫ​ഖ്​​റു സ​മ്പ​ത്തി​ക​രം​ഗ​ത്ത് നി​ല​വി​ലു​ള്ള ബ​ഹ്‌​റൈ​ൻ-​ചൈ​നീ​സ് ബ​ന്ധം ആ​ഴ​ത്തി​ലു​ള്ള​താ​ണെ​ന്ന് പ​റ​ഞ്ഞു. വ്യാ​പാ​രം, നി​ക്ഷേ​പം എ​ന്നീ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ പ​ര​സ്​​പ​രം തു​റ​ന്നി​ടാ​ൻ തീ​രു​മാ​നി​ച്ചു.

വ്യാ​പാ​ര മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ത​ല​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ബ​ഹ്​​റൈ​നു​മാ​യി വ്യാ​പാ​ര, നി​​ക്ഷേ​പ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​ൽ ചൈ​ന​ക്ക്​ ഏ​റെ സ​ന്തോ​ഷ​മു​ള്ള​താ​യി വാ​ങ്​ വ​ൺ താ​വോ കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​മാ​ണ് ചൈ​ന​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ബ​ഹ്റൈ​ൻ ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്മെ​ന്റ് ബോ​ർ​ഡി​ന്റേ​യും ഇ​ൻ​ഡ​സ്ട്രി ആ​ൻ​ഡ് കോ​മേ​ഴ്സ് മി​നി​സ്ട്രി​യു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. വാ​ണി​ജ്യ​സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചൈ​ന​യി​ൽ​നി​ന്ന് നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം. ബ​ഹ്റൈ​ൻ ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്മെ​ന്റ് ബോ​ർ​ഡി​ന്റേ​യും വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും പ്ര​തി​നി​ധി​ക​ൾ​ക്കു പു​റ​മെ പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സീ​നി​യ​ർ പ്ര​തി​നി​ധി​ക​ളും സം​ഘ​ത്തി​ലു​ണ്ട്. ഗ്വാ​ങ്ചോ​യി​ൽ ന​ട​ന്ന ചൈ​ന​യി​ലെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര മേ​ള​യാ​യ കാ​ന്റോ​ൺ ഫെ​യ​റും സം​ഘം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TradeBahrainChina
News Summary - Bahrain, China Trade - Industry Ministers held discussions
Next Story