ബഹ്​റൈൻ - ചൈന ബന്​ധം ചരിത്രകാലം  മുതലുള്ളത് - വിദേശകാര്യമന്ത്രി

08:45 AM
21/04/2019
ബഹ്​റൈൻ - ചൈന നയതന്ത്ര ബന്​ധത്തി​െൻറ 30 ാം വാർഷിക ചടങ്ങിൽനിന്ന്​

മനാമ: ബഹ്​റൈൻ - ചൈന ബന്​ധം ചരിത്രതുല്ല്യവും അടിസ്ഥാനപരമായി ശക്തവുമാണെന്ന്​ വിദേശകാര്യമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ പറഞ്ഞു. ബഹ്​റൈൻ - ചൈന സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവരുടെ പങ്ക്​ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

ബഹ്​റൈൻ - ചൈന നയതന്ത്ര ബന്​ധത്തി​​െൻറ 30 ാം വാർഷിക ചടങ്ങിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു മന്ത്രി. പരസ്​പര സഹകരണവും സൗഹൃദവും ഇരുരാജ്യത്തി​​െൻറയും വികസനത്തിനും മുന്നേറ്റം ഉണ്ടാക്കിയായും മന്ത്രി വ്യക്തമാക്കി. ചൈനീസ്​ അംബാസഡറും മറ്റ്​ നിരവധി പ്രമുഖരും ചടങ്ങിൽ സംബന്​ധിച്ചു.

Loading...
COMMENTS