Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചൈനയുമായി ബഹ്റൈന്...

ചൈനയുമായി ബഹ്റൈന് മികച്ച ബന്ധം–ശൈഖ് ഖാലിദ് ബിന്‍ ഹമദ് 

text_fields
bookmark_border
ചൈനയുമായി ബഹ്റൈന് മികച്ച ബന്ധം–ശൈഖ് ഖാലിദ് ബിന്‍ ഹമദ് 
cancel

മനാമ: ചൈനയുമായി ബഹ്റൈന്  മികച്ച ബന്ധമാണുള്ളതെന്ന് യൂത്ത് ആൻറ്​ സ്പോർട്​സ്​ ​െഹെ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്റൈനിലെ ചൈനീസ് അംബാസഡര്‍ അന്‍വര്‍ ഹബീബുല്ലയെ വാദി പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക, വ്യാപാര, സാംസ്​കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ അദ്ദേഹം ആരാഞ്ഞു.

നിലവില്‍ മെച്ചപ്പെട്ട രീതിയിലുള്ള സഹകരണമാണ് ഈ മേഖലകളില്‍ നിലനില്‍ക്കുന്നതെന്നും വിലയിരുത്തി. ബഹ്റൈനുമായി ബന്ധം ശക്തമാക്കാന്‍ ചൈനക്ക് ഏറെ താല്‍പര്യമുള്ളതായി അംബാസഡര്‍ പറഞ്ഞു. തനിക്ക് നല്‍കിയ ഊഷ്​മള സ്വീകരണത്തിന് ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain-chinaBahrain News
News Summary - bahrain-china-bahrain-bahrain news
Next Story