Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ബഹ്റൈൻ ചാരിറ്റി’ റമദാൻ പർച്ചേസ് കൂപ്പണുകൾ നൽകി
text_fieldsbookmark_border
മനാമ: ബഹ്റൈൻ ചാരിറ്റി സൊസൈറ്റി അർഹരായ കുടുംബങ്ങൾക്ക് റമദാൻ പർച്ചേസ് കൂപ്പണുകൾ നൽകി. 15 ദീനാറിന് സാധനങ്ങൾ വാങ്ങാൻ ഇതുവഴി സാധിക്കും. മൊത്തം 1,05,000 ദീനാറിന്റെ കൂപ്പണുകളാണ് നൽകിയതെന്ന് സൊസൈറ്റി ചെയർമാൻ ഫൗസി അഹ്മദ് കാനൂ വ്യക്തമാക്കി.
കുടുംബത്തിലെ അംഗങ്ങളുടെ എണ്ണമനുസരിച്ചാണ് കൂപ്പണുകൾ നൽകിയിട്ടുള്ളതെന്നും റമദാന്റെ പുണ്യമുദ്ദേശിച്ച് നടത്തുന്ന ഈ പ്രവർത്തനം ധാരാളം കുടുംബങ്ങൾക്ക് സഹായകമാകുമെന്നും കരുതുന്നതായി ബഹ്റൈൻ ചാരിറ്റി സൊസൈറ്റി ഭാരവാഹികൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

