നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്; ബഹ്റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsനമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
മനാമ: പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്ന മരണസംഖ്യയും ജീവിത ശൈലി രോഗങ്ങളെ കുറിച്ചു ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ ബോധവത്കരണം ലക്ഷ്യംവെച്ച് ജൂൺ ഒന്നു മുതൽ 30 വരെ നീളുന്ന നമ്മുടെ ആരോഗ്യം എന്ന കാമ്പയിന്റെ ഭാഗമായി നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്റർ, അൽ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായി, ബഹ്റൈൻ ഇന്ത്യ ഇന്റർനാഷനൽ എക്സ്ചേഞ്ച് കമ്പനിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി. രാവിലെ എട്ടു മുതൽ ഉച്ച ഒന്നു വരെ നീണ്ട ക്യാമ്പിൽ 270ഓളം പേർ പങ്കെടുത്തു. കഴിഞ്ഞ ആഴ്ചകളിൽ സ്പോർട്സ് ഡേ സംഘടിപ്പിച്ചുകൊണ്ട് തുടക്കംകുറിച്ച കാമ്പയിന് പ്രവാസികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
പ്രോഗ്രാം കൺവീനർ യൂസുഫ് അലി സ്വാഗതംപറഞ്ഞു. പരിപാടിയിൽ പ്രസിഡന്റ് ഷുഹൈബ് തിരുവത്ര അധ്യക്ഷതവഹിച്ചു. ക്യാമ്പ് നിസാർ കൊല്ലം ഉദ്ഘാടനംചെയ്തു. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖരായ ഗഫൂർ കൈപ്പമംഗലം, പ്രദീപ് പുറവങ്ങര, സൽമാൻ ഫാരിസ്, മുൻ ഇന്ത്യൻ സ്കൂൾ സെക്രട്ടറി ഷിമിലി പി. ജോൺ, കാസിം പാടത്തകായിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി സജീർ കറുകമാട് നന്ദിയും പറഞ്ഞു. ഹോസ്പിറ്റലിനോടുള്ള നന്ദി സൂചകമായി പ്രസിഡന്റ് ഷുഹൈബ് മെമന്റോ ഡോ. ക്യാരസ് പി. ചാണ്ടി എന്നിവർക്ക് നൽകി ആദരിച്ചു.അബ്ദുൽ റാഫി, സിറാജ്, ഹിഷാം, നിഷിൽ, ദിവാകരൻ, റാഫി ചാവക്കാട്, ജാഫർ, ശാഹുൽ ഹമീദ്, നൗഷാദ് അമ്മാനത്ത്, ഫൈസൽ, ഷഫീഖ്, യൂസുഫ്, ഗണേഷ്, വിജയൻ, സമദ്, ആബിദ സുഹൈൽ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

