ഇന്ത്യയുമായി സഹകരണം ശക്തമെന്ന് ബഹ്റൈൻ ചേംബർ ചെയർമാൻ
text_fieldsസമീർ അബ്ദുല്ല നാസ്
മനാമ: വിവിധതലങ്ങളിൽ ഇന്ത്യയും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന ശക്തമായ ബന്ധത്തെ പ്രകീർത്തിച്ച് ബഹ്റൈൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ സമീർ അബ്ദുല്ല നാസ്. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിെല ഉഭയകക്ഷിബന്ധം അദ്ദേഹം എടുത്തുപറഞ്ഞത്. ബഹ്റൈെൻറ സാമ്പത്തിക വളർച്ചയിൽ ഇന്ത്യൻ പ്രവാസിസമൂഹം നൽകുന്ന സേവനം മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളുടെ സമ്പദ്ഘടനയിൽ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതത്തെക്കുറിച്ചും സാമ്പത്തിക സ്ഥിതിഗതികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നിക്ഷേപവും വ്യാപാര കൈമാറ്റവും വർധിപ്പിക്കാനുള്ള താൽപര്യവും അദ്ദേഹം പ്രകടിപ്പിച്ചു. ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യം, വ്യവസായം, ഭക്ഷ്യസുരക്ഷ, ഉൗർജം, ധനകാര്യ സാേങ്കതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണത്തിന് കൂടുതൽ സാധ്യതകളുണ്ട്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവെക്കണമെന്നാണ് ചേംബറിെൻറ ആഗ്രഹം. ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധം കൂടുതൽ പുരോഗമിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പിയൂഷ് ശ്രീവാസ്തവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

