ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് എക്സിക്യൂട്ടിവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് എക്സിക്യൂട്ടിവ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ കഴിഞ്ഞ ദിവസം ഉത്തരവിറക്കി.
ഹസന് ഖലീഫ അല്‍ ജലാഹിമയാണ് എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്മാന്. ബാങ്കിെൻറ ഗവര്‍ണറായി റഷീദ് മുഹമ്മദ് അല്‍ മിഅ്റാജിനെ വീണ്ടും നിയമിച്ച് ഹമദ് രാജാവ് ഉത്തരവിട്ടിരുന്നു.
അഞ്ചു വര്‍ഷത്തേക്കാണ് ഇദ്ദേഹത്തിെൻറ കാലാവധി. അദ്ദേഹം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കൂടിയാണ്. യൂസുഫ് അബ്ദുല്ല ഹമൂദ്, ഖാലിദ് ഇബ്രാഹിം ഹുമൈദാന്‍, യൂസുഫ് അബ്ദുല്‍ ഹുസൈന് ഖലഫ്, ശൈഖ മയ ബിന്ത് മുഹമ്മദ് ആല് ഖലീഫ, അഹ്മദ് മുഹമ്മദ് ബൂഹിജ്ജി എന്നിവര്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്. കമ്മിറ്റിയുടെ കാലാവധി നാലു വര്‍ഷമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
