ബഹ്റൈൻ നവകേരള തൊഴിലാളി ദിനം തൊഴിലാളികളോടൊപ്പം ആഘോഷിച്ചു
text_fieldsബഹ്റൈൻ നവകേരള സംഘടിപ്പിച്ച തൊഴിലാളി ദിനം ആഘോഷം
മനാമ: ബഹ്റൈൻ നവകേരള ഈ വർഷത്തെ തൊഴിലാളി ദിനം ബുർഹാമായിലുള്ള സിയാം ഗാരേജ് കമ്പനി തൊഴിലാളികളുടെ താമസസ്ഥലത്ത് ആഘോഷിച്ചു. മേയ് ദിനത്തിന്റെ ഉത്ഭവവും പ്രാധാന്യവും വിവരിച്ചതിനൊപ്പം തൊഴിലാളികളുടെ അവകാശത്തെയും കടമയെപ്പറ്റിയും ബോധവാന്മാരാകണമെന്നും മുഖ്യസന്ദേശം നൽകിയ ബഹ്റൈനിലെ പ്രശസ്ത സാഹിത്യകാരിയും നിരവധി പുസ്തക രചയിതാവുമായ ശബനി വാസുദേവ് പറഞ്ഞു.
കോഓഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ഷാജി മൂതലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലോക കേരള സഭാ അംഗം ജേക്കബ് മാത്യു, നവകേരള ജനറൽ സെക്രട്ടറി എ. കെ സുഹൈൽ കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങളായ പ്രവീൺ മേൽപത്തൂർ, എസ്.വി. ബഷീർ, കമ്പനി പ്രതിനിധി ഗോപകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ജോ.സെക്രട്ടറി പ്രശാന്ത് മാണിയത്ത് സ്വാഗതവും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം രഞ്ജിത്ത്. കെ നന്ദിയും പറഞ്ഞു. കോഓഡിനേഷൻ കമ്മിറ്റി അംഗം രാജ് കൃഷ്ണയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി വിവിധ വിനോദ വിജ്ഞാന പരിപാടികൾ നടത്തുകയും സ്നേഹ വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

