ദേശീയ ദിനാഘോഷം സംഘടിപ്പിച്ച് സംസാ ബഹ്റൈൻ
text_fieldsസംസാ ബഹ്റൈൻ ദേശീയ ദിനാഘോഷം
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ച് സംസാ ബഹ്റൈൻ. പരിപാടിയിൽ ജനറൽ സെക്രട്ടറി സോവിൻ തോമസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സതീഷ് പൂമനക്കൽ അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടനം ഉപദേശക സമതി അംഗം മുരളികൃഷ്ണൻ നിർവഹിച്ചു. ദേശീയദിനാഘോഷത്തിന്റെ പ്രാധാന്യവും രാജ്യം പ്രവാസികളുടെ ജീവിതം സുഗമമായി മുന്നോട്ടുപോകുവാൻ ചെയ്യുന്ന സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് ചിൽഡ്രൻസ് വിങ് കോർഡിനേറ്ററും പ്രോഗ്രാം കൺവീനറുമായ മനീഷ് പോന്നോത് ദേശീയദിനത്തിന്റെ സന്ദേശം അംഗങ്ങളുമായി പങ്കുവെച്ചു. പരിപാടിയുടെ അവതാരകയായ ലേഡീസ് വിങ് പ്രസിഡന്റ് അജിമോൾ സോവിൻ, സംസാ ട്രഷറര്‍ സുനിൽ നീലച്ചേരി, ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമൻ, മെമ്പർഷിപ് സെക്രട്ടറി വിനീത് മാഹി, ലേഡീസ് വിങ് സെക്രട്ടറി ധന്യ സാബു, കിഡ്സ് വിങ് പ്രസിഡന്റ് മാസ്റ്റർ നാഥാരൂപ് ഗണേഷ് തുടങ്ങി മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും കുട്ടികളും ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികൾ എല്ലാവരും ചേർന്ന് ബഹ്റൈന്റെയും ഇന്ത്യയുടെയും ദേശീയഗാനങ്ങളും ആലപിച്ചു. ജോയന്റ് സെക്രട്ടറി ശ്രീമതി സിത്താരാ മുരളികൃഷ്ണൻ നന്ദി പറഞ്ഞു. കുട്ടികൾക്കുവേണ്ടി നടത്തപ്പെട്ട ക്വിസ് കോമ്പറ്റിഷൻ വത്സരാജ് കുയിമ്പിൽ, ധന്യ സാബു, രജിഷ ഗണേഷ് എന്നിവർ നിയന്ത്രിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപരിപരിപാടികളും സ്നേഹവിരുന്നും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

