ബഹ്റൈൻ എ.കെ.സി.സി അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു
text_fieldsബഹ്റൈൻ എ.കെ.സി.സി സംഘടിപ്പിച്ച യോഗാചരണത്തിൽനിന്ന്
മനാമ: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ബഹ്റൈൻ എ.കെ.സി.സി യോഗ സെഷൻ സംഘടിപ്പിച്ചു. ജീവിതയാത്രയിൽ ചില കാൽപ്പാടുകൾ വഴികാട്ടികളായി മാറാറുണ്ട്. അതിലൊന്ന് യോഗയാണെന്നും, പ്രതിസന്ധികളെ അതിജീവിച്ച് ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാനുള്ള വഴി കൂടിയാണിതെന്നും സെഷൻ ഉദ്ഘാടനം ചെയ്ത് എ.കെ.സി.സി ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക പറഞ്ഞു. വരും തലമുറക്കും പിന്തുടരാൻ നന്മയുള്ളതും മാതൃകാപരവും ദിശാബോധം നൽകുന്നതുമാണ് യോഗയെന്ന് അധ്യക്ഷൻ ജീവൻ ചാക്കോ അഭിപ്രായപ്പെട്ടു. യോഗാ ദിനം സംഘടിപ്പിക്കുന്നതിന് നേതൃത്വം കൊടുത്ത ജെൻസൻ എസ്.ബൈജു, ജലാൽ, അൻസാരി, മാനവ്, ഐസക്, ആരോൺ, ഐഡൻ എന്നിവരെ എ.കെ.സി.സി അഭിനന്ദിച്ചു. ജോൺ ആലപ്പാട്ട് സ്വാഗതവും രതീഷ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

