50ാം ദേശീയ ദിനാഘോഷത്തിൽ ബഹ്റൈൻ
text_fieldsഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ
മനാമ: ബഹ്റൈൻ ദേശീയദിനത്തിൽ ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ. സന്തോഷത്തിെൻറ മഹത്തായ നിമിഷമാണ് ഇതെന്ന് ആശംസ സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ സർക്കാറിെൻറയും ബഹ്ഹൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറയും പേരിൽ ഭരണ നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചതിെൻറ സുവർണ ജൂബിലി വർഷം കൂടിയാണിത്. ഇരുരാജ്യവും തമ്മിൽ ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഉഭയകക്ഷി ബന്ധം സമീപകാലത്ത് കൂടുതൽ കരുത്ത് നേടി. കോവിഡ് കാലത്തും തുടർന്ന് പരസ്പര ചർച്ചകളും സന്ദർശനങ്ങളും വിവിധ തലങ്ങളിലെ ബന്ധം ശക്തമാക്കാൻ ഉപകരിച്ചു.
മഹാമാരിയെ വിജയകരമായി നേരിട്ട രാജ്യങ്ങളിലൊന്നായ ബഹ്റൈൻ കോവിഡാനന്തര കാലത്ത് അതിശക്തമായ കുതിപ്പിന് തയാറെടുക്കുകയാണ്.
ഉദാരവും സഹിഷ്ണുതയുമുള്ള രാജ്യത്തിെൻറ നയങ്ങളും എല്ലാവരെയും സ്വീകരിക്കുന്ന പ്രകൃതവും ഇന്ത്യൻ സമൂഹത്തിെൻറ ഇഷ്ട രാജ്യമായി ബഹ്റൈനെ മാറ്റി. കോവിഡ് കാലത്ത് ഇന്ത്യക്കാർ ഉൾപ്പെടെ പ്രവാസി സമൂഹത്തോട് ബഹ്റൈൻ കാണിച്ച കരുതലിൽനിന്ന് ഇതു വ്യക്തമാണ്. സ്വദേശികളെപ്പോലെ സൗജന്യ വാക്സിൻ നൽകി ഇന്ത്യൻ സമൂഹത്തോട് ഇൗ രാജ്യം കാണിച്ച കരുതൽ വലുതാണെന്നും പിയൂഷ് ശ്രീവാസ്തവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

