ബഹ്റൈൻ ഗ്രാൻറ് പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരം: സെബാസ്റ്റ്യന്‍ വെറ്റലിന് വിജയകിരീടം
text_fieldsമനാമ: വേഗതയുടെ ഇരമ്പലിന് കാതോർത്ത ലോകമെമ്പാടുമുള്ള കാറോട്ട പ്രേമികളെ സാക്ഷിയാക്കി ബഹ്റൈൻ ഗ്രാൻറ് പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ വിജയകിരീടം ചൂടി. സാഖിറിലെ ഇൻറര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ഗ്രാൻറ് പ്രീയില്‍ 57 ലാപ്പില്‍ ഒരു മണിക്കൂര്‍ 33മിനിറ്റ് 53 സെക്കൻറിലാണ് വെറ്റല്‍ 25 പോയൻറുമായി വേഗതയുടെ അതികായനായത്.
വെളളിയാഴ്ച ആദ്യ ദിനത്തിലെ യോഗ്യത റൗണ്ടിലും സെബാസ്റ്റ്യൻ വെറ്റലായിരുന്നു മുന്നില്‍. മെഴ്സിഡിസ് ബെൻസിെൻറ ലെവിസ് ഹാമില്‍ട്ടണാണ് രണ്ടാം സ്ഥാനത്ത്. 18 പോയൻറാണ് അദ്ദേഹത്തിനുള്ളത്.
മെഴ്സിഡിസ് ടീം അംഗം വാൾട്ടറി ബൊട്ടാസ് ആണ് മൂന്നാം സ്ഥാനത്ത്. ബൊട്ടാസിന് 15 പോയൻറുണ്ട്. ശനിയാഴ്ച നടന്ന രണ്ടാം യോഗ്യത റൗണ്ടില്‍ ബൊട്ടാസായിരുന്നു ഒന്നാമത്. േബ്രക്ക് തകരാര്‍ മൂലം റെഡ് ബുള്ളിെൻറ മാക്‌സ് വെർസ്റ്റാപ്പന് പരേഡ് ലാപ് പൂര്‍ത്തിയാക്കാനായില്ല.
ജര്‍മ്മന്‍ ഡ്രൈവറായ വെറ്റൽ അനായാസകരമായ വേഗതയിലാണ് വിജയത്തിലേക്ക് കുതിച്ചത്. പോള്‍ പൊസിഷനില്‍ തുടങ്ങി മുന്നിലായിരുന്ന ബോട്ടാസിനെ പത്താമത്തെ ലാപ്പില്‍ മറികടന്നാണ് വെറ്റല്‍ മുന്നേറ്റം തുടങ്ങിയത്. നാലു തവണ ഫോര്‍മുല വണ്‍ ലോക ചാമ്പ്യനായ വെറ്റലിെൻറ 2017 സീസണിലെ രണ്ടാമത്തെ തുടര്‍ച്ചയായ വിജയമാണിത്.കരിയറിലെ 45ാമത്തെ വിജയവും.
കിം റെയ്്‍ക്കോനെന്‍(ഫെറാരി), ഡാനിയല്‍ റിക്കോര്‍ഡോ (റെഡ്ബുള്‍), ഫെലിപ്പെ മാസ്സ (വില്ല്യംസ്), സെര്‍ജിയോ പെരെസ് (ഫോഴ്‌സ് ഇന്ത്യ), റെമൊയ്ന്‍ േഗ്രാസ്‌ജീൻ- (ഹാസ്), നികോ ഹള്‍കെന്‍ബെര്‍ഗ്- (റിനോ), ഈസ്റ്റബെന്‍ ഒകോണ്‍- (ഫോഴ്‌സ് ഇന്ത്യ) എന്നിവരാണ് നാലുമുതല്‍ 10 വരെ സ്ഥാനങ്ങളില്‍.സര്‍ക്യൂട്ടില്‍ ഇന്നലെയും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. താരങ്ങളെ കാണാനും റേസിനോടനുബന്ധിച്ച് ഒരുക്കിയ വിവിധ കലാപരിപാടികൾ ആസ്വദിക്കാനും പലരും കുടുംബമായാണ് എത്തിയത്.
മത്സരം കാണാൻ യു.എ.ഇ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറൽ ശൈഖ് സായിഫ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ നിരവധി പ്രമുഖർ എത്തിയിരുന്നു. കഴിഞ്ഞ തവണ ബഹ്‌റൈന്‍ ഗ്രാൻറ് പ്രീ മത്സരത്തില്‍ മെഴ്സിഡിസിെൻറ റികോ റോസ്‌ബെര്‍ഗാണ് ചാമ്പ്യനായത്.
57 ലാപ്പ് ഒരു മണിക്കൂര്‍ 33മിനിറ്റ് 34.696 സെക്കൻറിലാണ് അന്ന് റോസ്ബെർഗ് ഫിനിഷ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
