ബഹ്റൈനിൽ വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം
text_fieldsമനാമ: ശൈഖ് ജാബർ അൽ അഹ്മദ് അൽ സബാഹ് സ്ട്രീറ്റിലുണ്ടായ വാഹനാപകടത്തിൽ ഒരു യുവതി കൊല്ലപ്പെട്ടു. ഇന്നലെ വൈകീട്ട് നുവൈദ്രാത്ത് പ്രദേശത്തിന് സമീപം റിഫയിലേക്ക് പോകുന്ന ദിശയിലായിരുന്നു രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടം നടന്ന ഉടൻ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നൽകി. ഇടിയുടെ ആഘാതത്തിൽ യുവതി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായാണ് റിപ്പോർട്ട്. മരിച്ച വ്യക്തിയുടെ പേരോ മറ്റ് തിരിച്ചറിയൽ വിവരങ്ങളോ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. അപകടത്തിൽപെട്ട രണ്ടാമത്തെ വാഹനത്തിലെ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
സംഭവത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി ട്രാഫിക് വിഭാഗം സ്ഥലത്ത് ഫീൽഡ് പരിശോധനകൾ പൂർത്തിയാക്കി നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

