മനാമ: മിഡിലീസ്റ്റ് കാര്യങ്ങള്‍ക്കായുള്ള ബ്രിട്ടണ് വിദേശകാര്യ സഹമന്ത്രി ജെയിംസ് ക്ലിവര്ലിയും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും തമ്മില്‍ കഴിഞ്ഞ ദിവസം ടെലിഫോണില്‍ സംസാരിച്ചു.
ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി. കൂടുതല്‍ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ പുരോഗതിയും ആരാഞ്ഞു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അതില്‍ ഇരുരാഷ്ട്രങ്ങളും സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകളും ആശാവഹമാണെന്ന് വിലയിരുത്തുകയും ചെയ്തു.