ബഹ്റൈൻ ബെഥേൽ പെന്തക്കോസ്റ്റൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്
text_fieldsമനാമ: ബഹ്റൈൻ ബെഥേൽ പെന്തക്കോസ്റ്റൽ യൂത്ത് ഫെലോഷിപ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്. ബെഥേൽ പെന്തക്കോസ്റ്റൽ യൂത്ത് ഫെലോഷിപ് മനാമ സെൻട്രലിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നു വരെ സെഗായയിലെ ബി.പി.സി ചർച്ച് ഹാൾ പരിസരത്താണ് ക്യാമ്പ്.
ക്യാമ്പിൽ ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, കിഡ്നി സ്ക്രീനിങ് (ക്രിയാറ്റിനിൻ) എസ്.ജി.പി.ടി, യൂറിക് ആസിഡ് എന്നിവയുൾപ്പെടെ സൗജന്യ രക്തപരിശോധനകൾ ക്യാമ്പിൽ പരിശോധിക്കാം. പങ്കെടുക്കുന്നവർക്ക് തെരഞ്ഞെടുത്ത പരിശോധനകൾക്ക് (വൈറ്റമിൻ ഡി, ടി.എസ്.എച്ച്, ബി 12) ഒരു പ്രത്യേക പ്രിവിലേജ് ഡിസ്കൗണ്ട് കാർഡും ലഭിക്കും. കൂടാതെ, ജൂലൈ 20 വരെ അൽ ഹിലാൽ മനാമ, റിഫാ ബ്രാഞ്ചുകളിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുമായി സൗജന്യ കൺസൾട്ടേഷൻ ആസ്വദിക്കാനും കഴിയും. ബന്ധപ്പെടുക: 00973 34293752 / 32388699 / 39219714
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

