ലോഹങ്ങളുടെ കയറ്റുമതിയിൽ മിഡിൽ ഈസ്റ്റിൽ ഒന്നാമതായി ബഹ്റൈൻ
text_fieldsമനാമ: ലോഹ അയിരുകളുടേയും ലോഹങ്ങളുടേയും കയറ്റുമതിയിൽ മിഡിൽ ഈസ്റ്റിൽ ഒന്നാമതായി ബഹ്റൈൻ. അന്താരാഷ്ട്ര വ്യാപാര കണക്കുകൾ പ്രകാരം രാജ്യത്തിന്റെ മൊത്തം ചരക്ക് കയറ്റുമതിയുടെ 54% ഈ വിഭാഗത്തിൽ നിന്നാണ്.
മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ ഉയർന്നതോതാണ്. അലൂമിനിയം ബഹ്റൈൻ (ആൽബ) കേന്ദ്രീകരിച്ചുള്ള അലൂമിനിയം ഉൽപന്നങ്ങളും ഇരുമ്പ്, ലോഹസങ്കരങ്ങളും ഉൾപ്പെടെയുള്ള ഖനന, ലോഹ വ്യവസായങ്ങൾ ബഹ്റൈന്റെ കയറ്റുമതി മേഖലയിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ ഉൽപന്നങ്ങൾ ലോക വിപണിയിലേക്ക് ഉയർന്ന മൂല്യമുള്ള ചരക്കുകളായി എത്തുന്നു. വിവിധ രാജ്യങ്ങളിലെ സാമ്പത്തിക ഘടനയിലുള്ള വൈവിധ്യമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ചില രാജ്യങ്ങൾ ഊർജത്തെയും സേവന മേഖലകളെയും കൂടുതൽ ആശ്രയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

