കാതിൽ തേൻമഴ പെയ്യാൻ ഇനി മൂന്ന് ദിനം; ‘ബഹ്റൈൻ ബീറ്റ്സ് ജൂൺ മുപ്പതിന് ക്രൗൺപ്ലാസയിൽ
text_fieldsമനാമ: ചെമ്പകപ്പൂ തേനിതളധരം....ചന്ദിരസുന്ദര പൂമുഖമത്രപം.... കടലുകടക്കുന്ന പെരുന്നാൾ സന്തോഷങ്ങൾ കാതിൽ തേൻമഴയായി പെയ്യാൻ ഇനി മൂന്നു ദിനങ്ങൾ മാത്രം. ‘ഗൾഫ് മാധ്യമം’ ജൂൺ മുപ്പതിന് ക്രൗൺപ്ലാസയിലൊരുക്കുന്ന ‘ബഹ്റൈൻ ബീറ്റ്സ്’ മെഗാ മ്യുസിക്കൽ ആന്റ് എന്റർടൈൻമെന്റ് പരിപാടി പവിഴദ്വീപിന്റെ പെരുന്നാളാഘോഷങ്ങൾക്ക് വർണ്ണപ്പൊലിമ നൽകും.
മൊഞ്ചായ മൊഞ്ചുകളകിലമുള്ള പാട്ടുകൾ ഖൽബുകളെ ആനന്ദസാഗരത്തിലാറാടിക്കും. ആയിരത്തൊന്നു രാവുകളിൽ വിടരുന്ന അതുല്യ പ്രപഞ്ചം ആസ്വാദക ഹൃദയങ്ങളെ തൊട്ടുണർത്തും. വിഷാദഛായയുള്ള പ്രണയഗാനങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന ലെജന്ററി സിംഗർ ഉണ്ണി മേനോനടക്കം മൂന്നു തലമുറകളുടെ ഹൃദയത്തുടിപ്പുകൾ തൊട്ടറിഞ്ഞ ഗായകരാണ് ബഹ്റൈൻ ബീറ്റ്സിൽ അണിനിരക്കുന്നത്. വൈഷ്ണവ് ഗിരീഷ്, ജാസിം ജമാൽ, ആൻ ആമി, ചിത്ര അരുൺ തുടങ്ങി ട്രെൻഡി സോംഗുകളിലൂടെ നിങ്ങളുടെ ഹൃദയം കവർന്ന യുവനിര. പഴയതും പുതിയതുമായ പാട്ടുകളിലൂടെ അവർ നിങ്ങളുടെ ഗൃഹാതുരചിന്തകൾക്ക് പ്രകാശവേഗം നൽകും.
നാളികേരത്തിന്റെ നാട്ടിലേക്ക് പ്രവാസിഹൃദയങ്ങൾക്ക് അവർ ഫ്രീ ടിക്കറ്റ് നൽകും. ഇവരെക്കൂടാതെ കുടുംബസദസ്സുകളെ സ്നേഹപ്പുഴയിലാഴ്ത്താൻ കുട്ടിക്കുറുമ്പുകാരി മേഘ്ന സുമേഷുമുണ്ട്. വെണ്ണിലാ ചന്ദനക്കിണ്ണം....മുതൽ ശ്രേയാ ഘോഷാലിന്റെ നന്നാരേ...നന്നാരേ.. വരെ അത്ഭുതവടിവോടെ ആലപിക്കുന്ന കുഞ്ഞുപ്രതിഭ.
ആ കിളിക്കൊഞ്ചൽ ബഹ്റൈനിന്റെ അന്തരീക്ഷത്തിൽ മുഴങ്ങാൻ ഇനി അധിക സംയമില്ല. അത്ഭുതഗായകപ്രതിഭകൾക്കൊപ്പം ഇലക്ട്രിക് നൃത്തച്ചുവടുകളുമായി റംസാൻ മുഹമ്മദുമുണ്ട്. പ്രഭുദേവയെ വെല്ലുന്ന മെയ്വഴക്കവുമായി. പൊട്ടിച്ചിരിപ്പിക്കാൻ കൗണ്ടറുകളുടെ തമ്പുരാൻ രമേഷ് പിഷാരടിയും മിമിക്രിയിലെ പുത്തൻ താരോദയം അശ്വന്ത് അനിൽകുമാറും.
അവതാരകയായി ഗൃഹസദസ്സുകളുടെ പ്രിയങ്കരിയായ താരം അശ്വതി ശ്രീകാന്തും. വലിയപെരുന്നാളിന്റെ ആഹ്ളാദം തിരതല്ലട്ടെ. ഇത്തവണ പെരുന്നാൾ ആഘോഷം ബഹ്റൈൻ ബീറ്റ്സിലൂടെയാകട്ടെ. ടിക്കറ്റുകൾ 97334619565 എന്ന നമ്പരിൽ വിളിച്ച് ബുക്ക് ചെയ്യാം. വനേസ്സ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയും ടിക്കറ്റുകൾ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.