പ്രതിഭകളുടെ സംഗമമായി ‘ബഹ്റൈൻ ബീറ്റ്സ്’
text_fields‘ഗൾഫ് മാധ്യമം’ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച മെഗാ മ്യൂസിക്കൽ ആൻഡ് എന്റർടെയ്ൻമെന്‍റ് പരിപാടി ‘ബഹ്റൈൻ ബീറ്റ്സ്’ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ടൂറിസം കൺസൽട്ടന്റ് ഡോ. അലി ഫോളാഡ് ഉദ്ഘാടനം ചെയ്യുന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലം സി.എസ്, സൈൻ ബഹ്‌റൈൻ ചീഫ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഓഫിസർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ, മുഹമ്മദ് റഫീഖ് (ഗ്ലോബൽ ഹെഡ് - ബിസിനസ് ഓപറേഷൻസ്, മാധ്യമം ആൻഡ് ഗൾഫ് മാധ്യമം), സയ്യിദ് റമദാൻ നദ്‍വി (‘ബഹ്റൈൻ ബീറ്റ്സ്’ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), ജമാൽ ഇരിങ്ങൽ ഗൾഫ് മാധ്യമം എക്‌സിക്യൂട്ടിവ് കമ്മിറ്റി (ചെയർമാൻ), ചന്ദൻ ഷേണായി (ആർ.പി ഗ്രൂപ് പ്രതിനിധി), അശോക് ചാക്കോ ജോസഫ് (അഡ്മിൻ മാനേജർ, ആർ.പി ഗ്രൂപ് ഓഫ് കമ്പനി ബഹ്‌റൈൻ), സജിത് ടി. മുഹമ്മദ് അലി (ജനറൽ മാനേജർ, ഹൈപ്പർ മാർക്കറ്റ് ഓപറേഷൻസ് ലുലു ഗ്രൂപ്), അശ്വിൻ യു. (സെയിൽസ് ഓഫിസർ -ഹൈലൈറ്റ് ഗ്രൂപ്പ്) നൗഫൽ അടാട്ടിൽ (ജനറൽ മാനേജർ, അൽ റബീഹ് മെഡിക്കൽ സെന്റർ), ജലീൽ അബ്ദുല്ല (റീജനൽ മാനേജർ, ഗൾഫ് മാധ്യമം ബഹ്റൈൻ) എന്നിവർ വേദിയിൽ
മനാമ: ‘ഗൾഫ് മാധ്യമം’ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച മെഗാ മ്യൂസിക്കൽ ആൻഡ് എന്റർടെയ്ൻമെന്‍റ് പരിപാടി ‘ബഹ്റൈൻ ബീറ്റ്സ്’ ഭരണ, സാംസ്കാരിക, സാമൂഹിക, ബിസിനസ് മേഖലയിലെ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് സമ്പന്നമായി.
ബഹ്റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ടൂറിസം കൺസൽട്ടന്റ് ഡോ. അലി ഫോളാഡാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. മാധ്യമം ആൻഡ് ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് - ബിസിനസ് ഓപറേഷൻസ് മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലം, സൈൻ ബഹ്‌റൈൻ ചീഫ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഓഫിസർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ എന്നിവർ സംസാരിച്ചു.
ബഹ്റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ടൂറിസം കൺസൽട്ടന്റ് ഡോ. അലി ഫോളാഡിന് ഗൾഫ് മാധ്യമം എക്‌സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ മെമന്റോ സമ്മാനിച്ചു.ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫക്ക് മാധ്യമം ആൻഡ് ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് - ബിസിനസ് ഓപറേഷൻസ് മുഹമ്മദ് റഫീഖ് മെമന്റോ സമ്മാനിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്‌ജാസ് അസ്ലമിന് ‘ബഹ്റൈൻ ബീറ്റ്സ്’ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സയ്യിദ് റമദാൻ നദ്‍വി മെമന്റോ സമ്മാനിച്ചു. ഇവന്റ് പാർട്ണർ ആർ.പി ഗ്രൂപ് ഓഫ് കമ്പനിക്കുവേണ്ടി ചന്ദൻ ഷേണായി ഡോ. അലി ഫോളാഡിൽനിന്ന് മെമന്റോ ഏറ്റുവാങ്ങി.
ലുലു ഗ്രൂപ്പിനുവേണ്ടി ഓപറേഷൻസ് മാനേജർ ടി.എം. സജിത്തും ഹൈലൈറ്റ് ഗ്രൂപ്പിനുവേണ്ടി സീനിയർ ജനറൽ മാനേജർ - സെയിൽസ് നിഖിൽ എം.എം.വിയും ഡോ. അലി ഫോളാഡിൽനിന്ന് മെമന്റോ ഏറ്റുവാങ്ങി. സക്കീർ (ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ), നൗഫൽ അടാട്ടിൽ (ജനറൽ മാനേജർ, അൽ റബീഹ് മെഡിക്കൽ സെന്റർ) എന്നിവർക്ക് സൈൻ ബഹ്റൈൻ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ മെമന്റോ സമ്മാനിച്ചു.
വി.കെ.എൽ ആൻഡ് അൽ നമാൽ ഗ്രൂപ് ഡയറക്ടർ ജീവൻ വർഗീസ് കുര്യൻ, ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ എം.ഡി കെ.ടി. മുഹമ്മദ് അലി, റിസാൻ ഗോൾഡ് ഡയറക്ടർമാരായ അഷ്റഫ് മായഞ്ചേരി, മുഹമ്മദ് നവാസ്, ശ്രീ സൗഖ്യ ആയുർവേദിക് സെന്റർ എം.ഡി അനിത മേനോൻ എന്നിവർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫയിൽനിന്ന് മെമന്റോ ഏറ്റുവാങ്ങി.
ഉണ്ണി മേനോനെയും രമേശ് പിഷാരടിയെയും ആർ.പി ഗ്രൂപ് ഓഫ് കമ്പനി പ്രതിനിധി ചന്ദൻ ഷേണായി ആദരിച്ചു. ഗൾഫ് മാധ്യമം എക്‌സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, ഗൾഫ് മാധ്യമം റീജനൽ മാനേജർ ജലീൽ അബ്ദുല്ല എന്നിവർ ആർട്ടിസ്റ്റുകളെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

