ഗൾഫ് മാധ്യമം ‘ബഹ്റൈൻ ബീറ്റ്സ്’ മെഗാ ഇവന്റ് സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsമനാമ: ജൂൺ 30ന് ക്രൗൺപ്ലാസയിൽ കോൺവെക്സുമായി സഹകരിച്ച് ‘ഗൾഫ് മാധ്യമ’മൊരുക്കുന്ന ‘ബഹ്റൈൻ ബീറ്റ്സ്’ സംഗീതവിരുന്നിന്റെ സംഘാടക സമിതി രൂപവത്കരിച്ചു. യോഗത്തിൽ ഗൾഫ് മാധ്യമം ബഹ്റൈൻ രക്ഷാധികാരി സഈദ് റമദാൻ അധ്യക്ഷത വഹിച്ചു.
സഈദ് റമദാൻ (ഗസ്റ്റ് മാനേജ്മെന്റ്), സമീർ ഹസൻ (പ്രചാരണം), സി.എം. മുഹമ്മദലി (ടിക്കറ്റ്), മുനീർ എം.എം (റിസപ്ഷൻ ആൻഡ് ട്രാൻസ്പോർട്ടേഷൻ), യൂനുസ്രാജ് (ലോജിസ്റ്റിക്), ജാബിർ (ഫുഡ് ആൻഡ് അക്കമഡേഷൻ), ജുനൈദ് (വെന്യൂ), ഇർഷാദ് (വെന്യൂ മോണിറ്ററിങ്), അലി അഷ്റഫ് (ബാക്സ്റ്റേജ്), ഇജാസ്(ഓഫിസ്), അബ്ദുൽ ഹക്കീം (ഗൾഫ് മാധ്യമം സ്റ്റാൾ,) സാജിദ സലീം (വനിത വളന്റിയർ) എന്നീ വിഭാഗങ്ങളിലായി വിവിധ കമ്മിറ്റികൾ രൂപവത്കരിച്ചു.
12ലധികം കലാകാരന്മാർ അണിനിരക്കുന്ന ‘ബഹ്റൈൻ ബീറ്റ്സിന്റെ’ പ്രോഗ്രാമുകൾ ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ വിശദീകരിച്ചു. എം. അബ്ബാസ് സ്വാഗതസംഘം രൂപവത്കരണത്തിന് നേതൃത്വം നൽകി. ജലീൽ അബ്ദുല്ല സമാപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

