മന്ത്രിയും സംഘവും ബഹ്റൈൻ ബേ സന്ദർശിച്ചു
text_fieldsമനാമ: ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദും തുറമുഖ, നാവിക വിദഗ്ധ സംഘവും ബഹ്റൈൻ ബേ സ ന്ദർശിച്ചു. ബഹ്റൈൻ ബേ ഡവലപ്മെൻറ് (ബി.എസ്.സി) നേതൃത്വം നൽകുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി നേരിൽക ാണുകയായിരുന്നു മന്ത്രിയുടെയും സംഘത്തിെൻറയും ലക്ഷ്യം. സമുദ്രവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനം, വാട്ടർ ടാക്സി തുടങ്ങിയ പദ്ധതികൾക്ക് മന്ത്രാലയത്തിെൻറ പിന്തുണ ഉറപ്പാക്കുകയും സന്ദർശനത്തിെൻറ ഭാഗമായിരുന്നു.
വിവിധ പ്രവർത്തനങ്ങൾക്കായി തുറമുഖ, നാവികവിദഗ്ധ കാര്യ മന്ത്രാലയം 17 കമ്പനികൾക്ക് പ്രവർത്തനം പൂർത്തീകരിച്ച് ലൈസൻസുകൾ നൽകിയതായി അറിയിച്ചിട്ടുണ്ട്. പദ്ധതികൾ പരിശോധിച്ച മന്ത്രി വാർഫ്, പാർക്ക് എന്നിവയുടെ നിർമ്മാണ പുരോഗതിയും പരിശോധിച്ചു. വിനോദസഞ്ചാരികൾക്കും ഒപ്പം രാജ്യത്തെ താമസക്കാർക്കും പ്രയോജനപ്പെടുന്ന സേവനങ്ങൾ നൽകാനുള്ള പദ്ധതികളാണ് ഒരുങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
