ബഹ്റൈൻ ബംഗ്ലാദേശുമായി സഹകരണം വർധിപ്പിക്കും
text_fieldsമനാമ: ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡ്രസ്ട്രി ചെയർമാൻ ഖാലിദ് അബ്ദുറഹ്മാൻ ആൽമൊയാദിനെ ബംഗ്ലാദേശ് ധനകാര്യ, പ്ലാനിംങ് മന്ത്രി മുഹമ്മദ് അബ്ദുൽ മന്നാൻ സന്ദർശിച്ചു. സാമ്പത്തിക രംഗത്ത് സഹകരണം ഇരുരാജ്യങ്ങളും വർധിപ്പിക്കുന്നതിെൻറ ആവശ്യകതയും പൊതുവായ വിഷയങ്ങളിൽ സഹകരിച്ച് നേട്ടങ്ങൾ ഉണ്ടാക്കുന്നതിനെകുറിച്ചും ചർച്ചയിൽ ഖാലിദ് അബ്ദുറഹ്മാൻ ആൽമൊയാദ് ഉൗന്നിപ്പറഞ്ഞു. രണ്ട് രാജ്യങ്ങളിെലയും വ്യാപാര രംഗങ്ങളിൽ ബന്ധം ശക്തമാക്കി തൊഴിൽ മേഖലയിലെ ബന്ധം കാര്യക്ഷമമാക്കുന്നതിനെ കുറിച്ചും ചെയർമാൻ സൂചിപ്പിച്ചു. ചേംബർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡ്രസ്ട്രി ബോർഡ് അംഗം ജവാദ് ആൽ ഹാവാജും ചർച്ചയിൽ സംബന്ധിച്ചു. ഇരുരാജ്യങ്ങളിലും ഒരുമിച്ചുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സ്വകാര്യമേഖലയെ േപ്രാത്സാഹിപ്പിക്കാനും ഖാലിദ് അബ്ദുറഹ്മാൻ ആൽമൊയാദ് ആഹ്വാനം ചെയ്തു.
വിവിധ വ്യാപാര, വ്യാവസായിക മേഖലകളുടെ പ്രതിനിധികൾ തമ്മിലുള്ള നിക്ഷേപത്തിനൊപ്പം നിലവിലുള്ള നിക്ഷേപ അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും അവ വികസിപ്പിക്കാനും ഉള്ള പ്രാധാന്യവും അദ്ദേഹം എടുത്ത് പറഞ്ഞു.ബഹ്റൈനുമായുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തെ സ്വാഗതം ചെയ്യുന്നതായി ബംഗ്ലാദേശ് മന്ത്രി പറഞ്ഞു. ബി.സി.സി.ഐയും ബംഗ്ലാദേശും തമ്മിൽ പൊതു സാമ്പത്തിക താൽപര്യങ്ങൾ നേടിയെടുക്കാനുള്ള സഹകരണ നയങ്ങളുടെ ദൃഢീകരണവും അദ്ദേഹം സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര മേഖലകളിൽ നിന്നുള്ള സന്ദർശനങ്ങൾ വർദ്ധിക്കുന്നതിെൻറ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
