ഇൻ ആൻഡ് ഔട്ട് സൂപ്പർ മാർക്കറ്റ് ഒമ്പതാമത് ബ്രാഞ്ച് സൽമാൻ സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ കെ.ബി.എച്ചിനു കീഴിൽ വരുന്ന ഇൻ ആൻഡ് ഔട്ട് സൂപ്പർ മാർക്കറ്റ് ശൃംഖലയുടെ ഒമ്പതാമത് ശാഖ സൽമാൻ സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. ശൈഖ് ഹമദ് ബിൻ ഖാലിദ് ഹമദ് അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ മൻസൂർ അഹമ്മദ്, ഡയറക്ടർ മുഹമ്മദ് ഷമീം എന്നിവർ പെങ്കടുത്തു.
സ്ഥാപനം ആരംഭിച്ച് നാലു വർഷങ്ങൾ പിന്നിടുന്ന വേളയിൽ തന്നെ ഒമ്പതാമത് ശാഖകൂടി ആരംഭിക്കാനായത് സ്വദേശികളും വിദേശികളുമായ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണകൊണ്ട് മാത്രമാണെന്ന് ഗ്രൂപ് ചെയർമാൻ മായൻ തെക്കയിൽ പറഞ്ഞു. ബിസിനസ് രംഗത്തെ വളർച്ചക്കൊപ്പംതന്നെ മുന്നോട്ടുകൊണ്ടു പോകുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ വരുംവർഷങ്ങളിൽ കൂടുതൽ വിപുലമാക്കുമെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
