മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരനെ കൈയേറ്റം ചെയ്തു
text_fieldsമനാമ: മോഷ്ടാവായ യുവാവിനെ പിടികൂടാനെത്തിയ പൊലീസിനുനേരെ മാതാവിെൻറ കൈയേറ്റ ശ്രമം. പൊലീസുകാരനെ അസഭ്യം പറയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാപിറ്റല്‍ പൊലീസ് ഡയറക്ടറേറ്റിന് കീഴിലായിരുന്നു കേസിനാസ്പദ സംഭവം.
രണ്ട് കളവ് കേസുകളുമായി ബന്ധപ്പെട്ടാണ് 17 കാരനായ പ്രതിയെ പിടികൂടുന്നതിന് പൊലീസ് വീട്ടിെലത്തിയത്. എന്നാല്‍, മകനെ പിടികൂടുന്നത് ചെറുക്കുന്നതിന് മാതാവ് പൊലീസുകാരനെ ആക്രമിക്കാന്‍ മുതിര്‍ന്നതെന്നാണ് പൊലീസ് വിശദീകരണം. മാതാവിനോടൊപ്പം പ്രതിയുടെ സഹോദരനായ 20കാരനും ഇതില്‍ പങ്കുചേര്‍ന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവര്‍ രണ്ടു പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
