ലുലുവിൽ ഹാഫ് പേ ബാക്ക് ഒാഫർ ബുധനാഴ്ച മുതൽ
text_fieldsമനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ ഹാഫ് പേ ബാക്ക് വിൽപന ബുധനാഴ്ച തുടങ്ങും. 20 ദീനാറിന് സാധനങ്ങൾ വാങ്ങിയാൽ 10 ദീനാറിെൻറ ഗിഫ്റ്റ് വൗച്ചർ ലഭിക്കുന്നതാണ് ഒാഫർ. ഡിസൈനർ സാരികൾ, സൽവാർ സ്യൂട്ടുകൾ, കുട്ടികൾക്കുള്ള വസ്ത്രങ്ങളും മറ്റു സാധനങ്ങളും, സൈക്കിൾ, കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ, സ്ത്രീകളുടെ വസ്ത്രങ്ങൾ, സമ്മർ വസ്ത്രങ്ങൾ എന്നിവയെല്ലാം ഒാഫറിൽ ലഭിക്കും.
ദാന മാൾ, ഗലേറിയ മാൾ, ജുഫൈർ മാൾ, റംലി മാൾ, സാറിലെ ആട്രിയം മാൾ, ഹിദ്ദ്, മുഹറഖ് സെൻട്രൽ, റിഫ എന്നിവിടങ്ങളിലെ ലുലുവിെൻറ എട്ട് ഹൈപ്പർമാർക്കറ്റുകളിലും ഒാഫർ ലഭ്യമാണ്. ഇൗദ് ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഒാഫറിെൻറ കാലാവധി ആഗസ്റ്റ് എട്ടുവരെയാണ്.
