ബഹ്റൈൻ–അമേരിക്കൻ സൈനിക പ്രതിനിധികൾ ചർച്ച നടത്തി
text_fieldsമനാമ: അമേരിക്കൻ സൈനിക പ്രതിനിധി സംഘവുമായി ബഹ്റൈൻ അധികൃതർ ചർച്ച നടത്തി. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, യുനൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ കെന്നത്ത് എഫ്. മക്കെൻസി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച.
പ്രതിരോധമന്ത്രി ലഫ്. ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുെഎമി, ബി.ഡി.എഫ് ചീഫ് ഒാഫ് സ്റ്റാഫ് ലഫ്. ജനറൽ ത്വയ്യിബ് ബിൻ സഖ്ർ അൽ നുെഎമി, ബി.ഡി.എഫിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പെങ്കടുത്തു. ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ദൃഢബന്ധത്തെ കമാൻഡർ ഇൻ ചീഫ് പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ സൈനിക സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
