Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​എ​ഫ്​ ര​ണ്ടാം...

കെ.​എം.​എ​ഫ്​ ര​ണ്ടാം ഘ​ട്ട ഭ​ക്ഷ​ണ കി​റ്റ്​  വി​ത​ര​ണം ആ​രം​ഭി​ച്ചു

text_fields
bookmark_border
കെ.​എം.​എ​ഫ്​ ര​ണ്ടാം ഘ​ട്ട ഭ​ക്ഷ​ണ കി​റ്റ്​  വി​ത​ര​ണം ആ​രം​ഭി​ച്ചു
cancel
camera_alt????? ?????? ?????? ??????????? ?????? ???????? ???????????????? ???? ???? ????????? ???????????????

മ​നാ​മ: ബ​ഹ്‌​റൈ​ൻ മ​ല​യാ​ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ കേ​ര​ളാ മീ​ഡി​യ ഫോ​റം ര​ണ്ടാം ഘ​ട്ട ഭ​ക്ഷ​ണ കി​റ്റ്​ വി​ത​ര​ണം ആ​രം​ഭി​ച്ചു.  റോ​യ​ല്‍ ഹ്യൂ​മാ​നി​റ്റേ​റി​യ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ൻ ശൈ​ഖ് നാ​സി​ര്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ കോ​വി​ഡ് ദു​രി​താ​ശ്വാ​സ​ത്തി​​െൻറ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച ‘ഫീ​നാ ഖൈ​ര്‍’ പ​ദ്ധ​തി​യു​ടെ ‘വീ​ട്ടി​ല്‍ ഭ​ക്ഷ​ണം’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ കെ.​എം.​എ​ഫ് കൂ​ട്ടാ​യ്​​മ​ക്ക് കൈ​മാ​റി​യ​ത്. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് സ്ട്രാ​റ്റ​ജി​ക് പ്ലാ​നി​ങ് ആ​ൻ​ഡ് പ്രോ​ജ​ക്​​ട്​​സ്​ മാ​നേ​ജ്മ​െൻറ്​ ഹെ​ഡ് യൂ​സു​ഫ്‌ യാ​ഖൂ​ബ് ലോ​റി​യി​ൽ നി​ന്ന്​ എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗം ജ​ലീ​ൽ അ​ബ്​​ദു​ല്ല കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.

വ​ൺ ഹോ​സ്​​പി​റ്റാ​ലി​റ്റി ജ​ന​റ​ല്‍ മാ​നേ​ജ​ർ ആ​ൻ​റ​ണി പൗ​ലോ​സ് ക​ണ്ണ​മ്പു​ഴ, എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ മൊ​യ്‌​തീ​ൻ, ബോ​ബി തേ​വേ​രി​ൽ, ഹാ​രി​സ് തൃ​ത്താ​ല, അ​നി​ൽ കെ, ​ആ​ൻ​റ​ണി കെ. ​എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ ക​ഴി​യു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് വ​ലി​യ രീ​തി​യി​ല്‍ ആ​ശ്വാ​സ​മാ​കു​ക​യാ​ണ് ക്യാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ന്ന് കെ.​എം.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - bahrain, bahrainnews, gulfnews
Next Story