ക​ത്തി കാ​ട്ടി മൊ​ബൈ​ല്‍  ക​വ​രാ​ന്‍ ശ്ര​മം: പ്ര​തി​ക്ക്  മൂ​ന്നു​വ​ര്‍ഷം ത​ട​വ് 

10:07 AM
08/07/2020

മ​നാ​മ: ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ല്‍ ക​വ​രാ​ന്‍ ശ്ര​മി​ച്ച കേ​സി​ലു​ള്‍പ്പെ​ട്ട പ്ര​തി​ക്ക് റി​വി​ഷ​ന്‍ കോ​ട​തി മൂ​ന്നു​വ​ര്‍ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. നേ​ര​ത്തേ ഒ​ന്നാം ക്ലാ​സ് കോ​ട​തി ഇ​യാ​ള്‍ക്ക് അ​ഞ്ചു​വ​ര്‍ഷം ത​ട​വ്​ വി​ധി​ച്ചി​രു​ന്നു. ശി​ക്ഷ​യി​ല്‍ ഇ​ള​വ് തേ​ടി ന​ല്‍കി​യ റി​വി​ഷ​ന്‍ ഹ​ര​ജി പ​രി​ഗ​ണി​ച്ച കോ​ട​തി മൂ​ന്നു വ​ര്‍ഷ​മാ​ക്കി ഇ​ള​വ് ചെ​യ്യു​ക​യാ​യി​രു​ന്നു.

സി​ത്ര പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ ബ​ഹ്റൈ​ന്‍ യു​വാ​വ് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ഏ​ഷ്യ​ക്കാ​ര​നെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ല്‍ ക​വ​രാ​ന്‍ ശ്ര​മി​ച്ച​ത്.

Loading...
COMMENTS