ക​ള​വ് കേ​സ്: നാ​ല് പേ​ര്‍ പി​ടി​യി​ല്‍ 

09:00 AM
06/07/2020

മ​നാ​മ: സ​മാ​ഹി​ജി​ല്‍ ന​ട​ന്ന ക​ള​വ് കേ​സി​ല്‍ നാ​ല് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. പൊ​ലീ​സു​കാ​ര​​െൻറ യൂ​നി​ഫോം മോ​ഷ്​​ടി​ച്ച് അ​ത് ധ​രി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഏ​ഷ്യ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി സ്ഥ​ല​ത്തെ​ത്തി​യ സം​ഘം ത​ങ്ങ​ള്‍ പൊ​ലീ​സാ​ണെ​ന്ന് പ​റ​ഞ്ഞ് മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും അ​ജ്ഞാ​ത സ്ഥ​ല​ത്ത് വെ​ച്ച് ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണം അ​പ​ഹ​രി​ക്കു​ക​മാ​യി​രു​ന്നു.

പ​ണം എ​ടു​ത്ത ശേ​ഷം പ്ര​തി​ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​രാ​തി ല​ഭി​ച്ച​യു​ട​ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ നാ​ല് പ്ര​തി​ക​ളെ​യും 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ച​താ​യി മു​ഹ​റ​ഖ് പൊ​ലീ​സ് ഡ​യ​റ​ക്​​ട​റേ​റ്റ് അ​റി​യി​ച്ചു.

Loading...
COMMENTS