Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിനോദ്​കുമാർ നാടണയും;...

വിനോദ്​കുമാർ നാടണയും; പ്രധാനമന്ത്രിയുടെ കാരുണ്യത്തിൽ

text_fields
bookmark_border
വിനോദ്​കുമാർ നാടണയും;  പ്രധാനമന്ത്രിയുടെ  കാരുണ്യത്തിൽ
cancel

മനാമ: കഴിഞ്ഞ ആറുമാസത്തോളമായി ജോലിയില്ലാതെ പട്ടിണിയും ശാരീരിക പ്രശ്​നങ്ങളുമായി അലഞ്ഞുനടന്ന ആലപ്പുഴ സ്വദേശി വിനോദ്​കുമാറി(65)​ന്​ സഹായ വാഗ്​ദാനവുമായി ബഹ്​റൈൻ പ്രധാനമന്ത്രിയുടെ ആഫീസ്. വിനോദ്​ക​ുമാറിനെ കേരളത്തിൽ കുടുംബാംഗങ്ങളുടെ അടുക്കലേക്ക്​ എത്തിക്കാൻ ആവശ്യമായ സഹായം ചെയ്യുമെന്നാണ്​ പ്രധാനമന്ത്രിയുടെ ആഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്​. ഇതുസംബന്​ധിച്ച്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ ഉത്തരവ്​ അനുസരിച്ച്​ കാബിനറ്റ്​ സെക്രട്ടറി ഡോ.യാസിർ അൽ നാസർ, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സബാഹ്​ അൽ ദോസരിയോട്​ നടപടി സ്വീകരിക്കാൻ നിർദേശം നൽകി.

ഇതിനെ തുടർന്ന്​ ഇന്ന്​ ​ പകൽ 11 ന്​ വിനോദ്​ കുമാറിനെയും കൂട്ടിയെത്താൻ, വിനോദ്​കുമാറി​​​െൻറ ദുരിതാവസ്ഥ പുറംലോകത്ത്​ എത്തിച്ച തിരുവനന്തപുരം സ്വദേശി ഷിജുവേണ​ുഗോപാലിന്​ മന്ത്രാലയത്തിൽ നിന്ന്​ അറിയിപ്പ്​ ലഭിച്ചു. കഴിഞ്ഞ 27 വർഷത്തോളമായി ബഹ്​റൈനിൽ ജോലി ചെയ്​ത്​ വരികയായിരുന്ന വിനോദ്​ക​ുമാറി​​​െൻറ ജീവിതം സംഭവബഹുലമാണ്​. വിനോദ്​ ആദ്യം 25 വർഷത്തോളം ആലിയിലെ ഒരു കമ്പനിയിൽ ജീവനക്കാരൻ, ഡ്രൈവർ എന്നീ നിലകളിൽ ജീവനക്കാരനായിരുന്നു. ഗണിതശാസ്​ത്ര ബിരുദധാരിയായ ഇദ്ദേഹം കമ്പനിയിൽ മികച്ച ജീവനക്കാരൻ എന്ന നിലയിൽ പേരെടുത്തിരുന്നു. തുടർന്ന്​ ചില കമ്പനികളിലും ഒരു വീട്ടിലും ഡ്രൈവറായി ജോലി ചെയ്​തു. എന്നാൽ ഒരു വർഷത്തോളം മുമ്പാണ്​ ദുരിതങ്ങൾ തുടങ്ങിയത്​. തൊഴിലുടമയിൽ നിന്ന്​ നഷ്​ടപരിഹാരത്തിന്​ കോടതിയിൽ കേസിന്​ പോകേണ്ടി വന്നു. എന്നാൽ ചില സാ​േങ്കതിക പ്രശ്​നങ്ങൾ കാരണം വിധി പ്രതികൂലമായി.

പാസ്​പോർട്ട്​ കൈവശമില്ലാത്തതിനാൽ തുടർന്ന്​ വിസ പുതുക്കാൻ കഴിഞ്ഞതുമില്ല. ഇതിനിടെ ഒരു മൊബൈൽ ഫോൺ ഇൻസ്​റ്റാൾമ​​െൻറ്​ സ്​കീമിൽ വാങ്ങിയതി​​​െൻറ പ്രതിമാസ ഗഡുക്കൾ മുടങ്ങിയതിനാൽ, കേസാകുകയും യാത്രനിരോധനം വരികയും ചെയ്​തു. ഇതോടെ മാനസികമായി തളർന്ന വിനോദിന്​ വാർധക്ക്യ സഹജമായ അസുഖങ്ങളും കഴുത്തിലെ മുഴയും കടുത്ത ആരോഗ്യ പ്രശ്​നങ്ങൾ ഉണ്ടാക്കി. ജോലിയെടുക്കാനുള്ള ആരോഗ്യംപോലും ഇല്ലാതെ വന്നതിനാൽ, ഒടുവിൽ തങ്ങാൻ ഒരു സ്ഥലം തേടി ആദ്യം ജോലി ചെയ്​തിരുന്ന കമ്പനി അധികൃതരുടെ അടുത്തെത്തി. അവരുടെ ഒൗദാര്യത്തിൽ കമ്പനിയുടെ ഗോഡൗണിൽ ഒരിടത്ത്​ താമസം തുടങ്ങി. പട്ടിണിയും അസുഖങ്ങളും കാരണം വളരെ ദുരിതങ്ങളാണ്​ ഇദ്ദേഹം നേരിട്ടത്​​.

പ്രധാനമന്ത്രിക്ക്​ ഒരായിരം നന്ദിയോതി സുധർമ്മ
മനാമ: ആലപ്പുഴ കലവൂർ സ്വദേശിയായ വിനോദ്​ നാടണയുന്നതും കാത്തിരിക്കുകയാണ്​ ഭാര്യ സുധർമ്മ (63). സ്വന്തമായി വീടില്ലാത്ത അവർ ഇപ്പോൾ ഒരു ബന്​ധുവിട്ടിൽ കഴിയുകയാണ്​. ക്ഷേത്ര ജീവനക്കാരിയായ സുധർമ്മക്ക്​ ഭർത്താവ്​ നേരിട്ട ദുരിതക്കയങ്ങളെ കുറിച്ച്​ പറയു​േമ്പാൾ സങ്കടം ഒതുക്കാൻ കഴിയുന്നില്ല. ജോലി നഷ്​ടപ്പെടുകയും യാത്രാനിരോധനം വരികയും ചെയ്​ത സാഹചര്യത്തിൽ ഏറെ വിഷമങ്ങളും പ്രാർഥനയുമായാണ്​ താൻ കഴിഞ്ഞതെന്ന്​ സുധർമ്മ ഫോണിലൂടെ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

അടുത്തിടെയായി തനിക്ക്​ കിട്ടുന്ന ശമ്പളത്തിൽ നിന്നുള്ള വിഹിതം ഭർത്താവിന്​ അയച്ചുകൊടുത്തിരുന്നു. അദ്ദേഹം വലിയ അഭിമാനിയാണ്​​. ആരോടും സ്വന്തം ബുദ്ധിമുട്ടുകൾ പറയില്ല. താൻ വിനോദ്​കുമാറിനൊപ്പം ബഹ്​റൈനിൽ നാലുവർഷം താമസിച്ചിട്ടു​െണ്ടന്നും അവർ പറഞ്ഞു. ത​​​െൻറ ഭർത്താവി​െന നാട്ടിൽ എത്തിക്കുന്നതിന്​ നടപടിയെടുക്കുമെന്ന്​ അറിയിച്ച ബഹ്​റൈൻ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ഇൗസ ആൽ ഖലീഫക്ക്​ ഹൃദയത്തി​​​െൻറ ഭാഷയിൽ നന്ദി അറിയിക്കുകയാണെന്നും അവർ പറഞ്ഞു. സഹായിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞും എത്രയുംവേഗം ഭർത്താവ്​ നാട്ടിൽ എത്തുന്നതും കാത്തിരിക്കുകയാണെന്നും പറഞ്ഞാണ്​ ​ അവർ സംഭാഷണം അവസാനിപ്പിച്ചത്​. ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്​ 29 വർഷമായി. ഇവർക്ക്​ മക്കളില്ല.

രക്ഷകനായ ആ യുവാവി​​​െൻറ ജീവിതം ഇങ്ങനെ
മനാമ: ബസ്​സ്​റ്റോപ്പിൽ അവശനിലയിൽ കണ്ടെത്തിയ വിനോദ്​കുമാറിന്​ സഹായ ഹസ്​തവുമായി എത്തിയ തിരുവനന്തപുരം സ്വദേശി ഷിജുവേണുഗോപാൽ(35) ജീവിതത്തിൽ പല വേഷങ്ങളും കെട്ടിയശേഷമാണ്​ പ്രവാസിയായത്​. മജീഷ്യൻ ഗോപിനാഥ്​ മുതുകാടി​​​െൻറ ശിഷ്യനായി 10 വർഷം ​പ്രവർത്തിച്ചു. സിനിമയിൽ കലാസംവിധായകനായും ജൂനിയർ ആർട്ടിസ്​റ്റായും പ്രവർത്തിച്ചിട്ടുണ്ട്​. മാജിക്​ കലയെ ഇഷ്​ടമായി കൊണ്ടുനടന്ന ഷിജു പ്രവാസിയായത്​ കുടുംബത്തി​​​െൻറ കടബാധ്യത മറികടക്കാൻ വേണ്ടിയായിരുന്നു. മുതുകാടിനൊപ്പം പ്രവർത്തിച്ച കാലഘട്ടം ത​​​െൻറ ജീവിതത്തി​​​െൻറ ഏറ്റവും നല്ല അനുഭവങ്ങൾ നിറഞ്ഞതായിരുന്നെന്ന്​ പറയുന്ന ഷിജു മുതുകാടിനൊപ്പം ഗൾഫ്​ രാജ്യങ്ങളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്​. വേദിയിൽ മാജാജാലം അവതരിപ്പിക്കുകയും ഉപകരണങ്ങൾ നിർമ്മിക്കുകയും ചെയ്യുമായിരുന്ന ഷിജു മൂന്നുതവണ മുതുകാടിനൊപ്പം ഭാരത പര്യടനം നടത്തുകയും പുരസ്​കാരങ്ങൾ നേടുകയും ചെയ്​തിട്ടുണ്ട്​.

2004 ൽ കന്യാകുമാരി മുതൽ കാശ്​മീർ വരെ നാലുമാസം നീണ്ട ഗാന്​ധി മന്ത്ര പരിപാടിയിൽ സംബന്​ധിച്ചു. 2007 ൽ കാശ്​മീരിൽ നിന്ന്​ കന്യാകുമാരിയിലേക്കുള്ള വിസ്​മയ സ്വരാജിൽ പ​െങ്കടുത്തു. മുതുകാട്​ ടീമിനൊപ്പം തീഹാർ ജയിൽ സന്ദർശിച്ച്​ മായാജാലം അവതരിപ്പിച്ചിട്ടുണ്ട്​. ബഹ്​റൈനിലേക്ക്​ വരുന്നതിന്​ മുമ്പ്​ കുടുംബത്തോടൊപ്പം താൻ മുതുകാടിനെ സന്ദർശിച്ചിരുന്നതായും ഷിജു പറഞ്ഞു. പിതാവ്​ മരിച്ചതിനാൽ അമ്മയാണ്​ തന്നെയും ത​​​െൻറ രണ്ട്​ സഹോദരിമാരെയും വളർത്തി​യത്. വിവാഹിതനാണ്​ ഷിജു. ഭാര്യ ശിൽപ. മകൾ വൈഗലക്ഷ്​മി. ഒരു വർഷമായി ഇൗ യുവാവ്​ ബഹ്​റൈനിൽ എത്തിയിട്ട്​. ഇൻറീരിയർ ജോലി ചെയ്യുന്ന കമ്പനിയിലാണ്​ ജോലി നോക്കുന്നത്​. എന്തായാലും വിനോദ്​കുമാറിന്​ നാട്ടിൽ എത്താൻ കഴിയുന്ന അവസ്ഥ ഉണ്ടായതിൽ ഷിജുവിനും സന്തോഷം ഏറെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbahrain nws
News Summary - bahrain-bahrain nws-gulf news
Next Story