ബഹ്​റൈ​െൻറ നാഗരിക സംസ്​കാരത്തിനെ ഉയർത്തികാണിക്കുന്നതിൽ ബി.എ.സി.എക്ക്​ പങ്ക്​

12:17 PM
14/09/2018
ബഹ്​റൈൻ അതോറിറ്റി ഫോർ കൾച്ചറൽ ആൻറ്​ ആൻറിക്വിറ്റീസ്​ (ബി.എ.സി.എ) പ്രസിഡൻറ്​ ശൈഖ മയ്​ ബിൻത്​ മുഹമ്മദ്​ ആൽ ഖലീഫ അതിഥികളെ സ്വീകരിക്കുന്നു

മനാമ: ബഹ്​റൈൻ അതോറിറ്റി ഫോർ കൾച്ചറൽ ആൻറ്​ ആൻറിക്വിറ്റീസ്​ (ബി.എ.സി.എ)  പ്രസിഡൻറ്​ ശൈഖ മയ്​ ബിൻത്​ മുഹമ്മദ്​ ആൽ ഖലീഫയെ ബഹ്​റൈൻ ​െക്രഡിറ്റ്​ ചീഫ്​ എക്​സിക്യൂട്ടീവ്​ അദെൽ ഹുബൈൽ സന്ദർശിച്ചു. ബഹ്​റൈനിലെ സാംസ്​കാരിക രംഗങ്ങളിൽ ഇരുസ്ഥാപനങ്ങളുടെയും കൂട്ടായ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച്​ ചർച്ചയിൽ ഇരുവരും എടുത്തുപറഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ പിന്തുണയോടെ കഴിഞ്ഞ ജൂണിൽ ദേശീയമ്യൂസിയത്തിൽ നവീകരിച്ച ഹാളിനെ മൗണ്ട്​സ്​ ഹാളിനെ കുറിച്ചും അതിൽ  ബഹ്​റൈൻ ​െക്രഡിറ്റ്​ വഹിച്ച പങ്കിനെയും ശൈഖ മയ്​ സൂചിപ്പിച്ചു.

ബഹ്റൈനിലെ സാംസ്കാരിക രംഗത്തെ സമ്പന്നമാക്കാനും രാജ്യത്തി​​െൻറ മനോഹരമായ പ്രതിച്ഛായയെ പ്രോത്സാഹിപ്പിക്കാനും ബഹ്റൈൻ ക്രെഡിറ്റ് തുടർച്ചയായ പിന്തുണ നൽകിയിട്ടുണ്ട്​. 2018 ൽ ബി.എ.സി.എയുടെ സവിശേഷമായ പദ്ധതികൾക്ക​ും  സാംസ്​കാരിക പരിപാടികൾക്കും അദെൽ ഹുബൈൽ നൽകിയ പ്രോത്​സാഹനങ്ങളെയും ശൈഖ മയ്​ ചർച്ചയിൽ ചൂണ്ടിക്കാട്ടി. പ്രാദേശികവും അന്തർദേശീയവുമായ സാംസ്​കാരിക പരിപാടികളിൽ പങ്കാളിയാകുകയും രാജ്യത്തി​​െൻറ പദവി ഉയർത്തുകയും ചെയ്യുന്നതിൽ ബി.എ.സി.എ മുഖ്യപങ്ക്​ വഹിക്കുന്നതായി അഭിപ്രായപ്പെട്ട  അദെൽ ഹുബൈൽ, ബഹ്​റൈ​​െൻറ നാഗരിക സമ്പന്നതയെയും അസാധാരണ നേട്ടങ്ങൾ ശെകവരിക്കുന്നതിനുമായി നടത്തുന്ന ശ്രമങ്ങളെയും അനുമോദിച്ചു. 

Loading...
COMMENTS