കേരള സോഷ്യൽ ആൻറ് കൾച്ചറൽ അസോസിയേഷൻ നവരാത്രി ആഘോഷം സംഘടിപ്പിക്കുന്നു
text_fieldsമനാമ: കേരള സോഷ്യൽ ആൻറ് കൾച്ചറൽ അസോസിയേഷൻ വിപുലമായ പരിപാടികളോടെ നവരാത്രി ആഘോഷം സംഘടിപ്പിക്കുന്നു. ‘ശാക്തേയം 2018’ എന്ന പേരിൽ ഒക്ടോബർ 10 മുതൽ 19 വരെ നടക്കുന്ന ‘നൃത്ത്യ വാദ്യ സംഗീതോത്സവം’ വൈവിധ്യമാർന്ന പരിപാടികളാൽ സമ്പന്നമായിരിക്കുമെന്ന് പ്രസിഡൻറ് പമ്പാവാസൻ നായർ, ജനറൽ സെക്രട്ടറി സന്തോഷ്കുമാർ, സാഹിത്യ വിഭാഗം സെക്രട്ടറി മനുമോഹൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. അസോസിയേഷൻ സാഹിത്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ നവരാത്രി ആഘോഷത്തിനായി എം ജി. സുബാഷ് കൺവീനറായി വിപുലമായ കമ്മറ്റിയും പ്രവർത്തിക്കുന്നുണ്ട്. ഒക്ടോബർ 19 ലെ വിദ്യാരംഭത്തിന് കവിയും ഗാനരചയിതാവുമായ ഒ.എസ്. ഉണ്ണികൃഷ്ണൻ നേതൃത്വം നൽകും.
അന്നേദിവസം കവി ബാലചന്ദ്രൻ കൊന്നക്കാടിെൻറ ‘രുദ്ര വീണ’ എന്ന കവിതാ സമാഹാരത്തിെൻറ പ്രകാശനം ഒ.എസ് ഉണ്ണികൃഷ്ണൻ നിർവ്വഹിക്കും. നവരാത്രി ആഘോഷത്തിനോട് അനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി മലയാള കവിത പാരായണ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ അഞ്ചിന് നടക്കുന്ന പ്രാഥമിക മത്സരത്തിൽ ബഹ്റൈൻ പ്രവാസികളായ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. രണ്ടുഘട്ടങ്ങളായി നടക്കുന്ന ‘ശാക്തേയം 2018’ കവിതാലാപന മത്സരത്തിന് 12 മുതൽ 18 വയസുവരെയുള്ളവർക്ക് ജൂനിയർ മത്സരത്തിനും 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് സീനിയർ മത്സരത്തിലും പങ്കെടുക്കാം.
ഒന്നാംഘട്ട മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒക്ടോബർ 16 നു നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാം. ഒക്ടോബർ 16 ന് നടക്കുന്ന കവിതാ മത്സരത്തിൽ ഒ. എസ് . ഉണ്ണികൃഷണൻ മുഖ്യ വിധികർത്താവായി എത്തിചേരും .കവിതാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനംനേടുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ലഭിക്കും. കുട്ടികളെ എഴുത്തിനിരുത്തുന്നതിനും, കവിതാമത്സരത്തിനും രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർക്ക് നവരാത്രി ആഘോഷ കമ്മറ്റി കൺവീനർ എം.ജി സുബാഷ് 39864683, ജനറൽ സെക്രട്ടറി സന്തോഷ്കുമാർ 39222431, സാഹിത്യവിഭാഗം സെക്രട്ടറി മനുമോഹൻ 39164732 എന്നിവരെ വിളിച്ച് പേരു രജിസ്റ്റർ ചെയ്യാം.ഓൺലൈനായും രജിസ്റ്റർ ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
