ഹജജ് തീര്‍ഥാടകർ വിജയകരമായി മടങ്ങിയെത്തിയതിൽ ആഹ്ലാദം
text_fieldsമനാമ: ബഹ്റൈനില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ സുരക്ഷിതമായി തിരിച്ച് എത്തിയതിലും പുണ്യകരവും സ്വീകാര്യവുമായ ഹജ്ജ് നിര്‍വഹിക്കാന്‍ സാധിച്ചതിലും മന്ത്രിസഭ ആഹ്ലാദം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭാ യോഗം.
തീര്‍ഥാടകര്‍ക്കാവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഒരുക്കുന്നതിന് സൗദി ഭരണകൂടം സ്വീകരിച്ച നടപടിക്രമങ്ങള്‍ക്ക് പ്രത്യേകം ആശംസകള്‍ നേരുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ബഹ്റൈന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയ സേവനങ്ങള്‍ക്കും മന്ത്രിസഭ യോഗം നന്ദി പ്രകാശിപ്പിച്ചു. വിവിധ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ജനൂസാന്‍ ഗ്രാമത്തില്‍ വിവിധ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. പൊതുമേഖലയിലെ ഇ-രജിസ്ട്രേഷന്‍, ഇ-ഒപ്പുവെക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് സാങ്കേതിക സേവന നിയമങ്ങള്‍ പരിഷ്കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ദേശീയ ഇ-മെയില്‍ നോട്ടിഫിക്കേഷന്‍ പദ്ധതി പ്രകാരം സേവനം മെച്ചപ്പെടുത്തുന്നതിനാണ് ഇത്. ചെലവ് കുറക്കുന്നതിനും നിയമങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനും ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബഹ്റൈനും ഒമാനും തമ്മില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പുവെക്കുന്നതിന് തീരുമാനിച്ചു. നാലാമത് പാര്‍ലമെൻറ് പിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട് നിയമങ്ങളെ സംബന്ധിച്ച് കാബിനറ്റില്‍ പാര്‍ലമെൻറ്-ശൂറാ കൗണ്‍സില്‍ കാര്യ മന്ത്രി അറിയിച്ചു. മരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട് അവയുടെ ഗുണനിലവാരം ശ്രദ്ധിക്കുന്നതിനും വാങ്ങുന്ന മരുന്നുകള്‍ ശരിയായ ഉപയോഗത്തിനുള്ളതാണെന്ന് ഉറപ്പുവരുത്താനും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു . ഇക്കാര്യത്തില്‍ വേള്‍ഡ് ഹെല്‍ത് ഓര്‍ഗനൈസേഷന്‍ നിബന്ധനകള്‍ പാലിക്കുന്നതിനും തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
