സൗ​ദി–ബ​ഹ്​​റൈ​ൻ കോ​സ്​​വേ  ജൂ​ലൈ 27ന്​ ​തു​റ​ക്കും

  • കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മാ​ർ​ച്ച്​ ഏ​ഴി​നാ​ണ്​ കോ​സ്​​വേ അ​ട​ച്ച​ത്

09:38 AM
01/07/2020
സൗ​ദി - ബ​ഹ്​​റൈ​ൻ കോ​സ്​​വേ

മ​നാ​മ: സൗ​ദി-​ബ​ഹ്​​റൈ​ൻ കോ​സ്​​വേ ഈ ​മാ​സം 27 മു​ത​ൽ വീ​ണ്ടും യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ക്കു​മെ​ന്ന് ബ​ഹ്​​റൈ​ൻ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ അ​റ​ബ്​ മാ​ധ്യ​മ​ങ്ങ​ൾ​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നാ​ലു മാ​സം മു​മ്പ്​ മാ​ർ​ച്ച്​ ഏ​ഴി​നാ​ണ്​ കോ​സ്​​വേ അ​ട​ച്ച​ത്. നി​ത്യ​വും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ സൗ​ദി​യി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​ന്ന കോ​സ്​​വേ പ്ര​ധാ​ന​പ്പെ​ട്ട യാ​ത്രാ​മാ​ർ​ഗ​മാ​ണ്.

സൗ​ദി വ്യാ​പാ​ര മേ​ഖ​ല​യി​ലെ ച​ര​ക്കു​നീ​ക്ക​ങ്ങ​ളു​ടെ പ്ര​ധാ​ന ഇ​ട​നാ​ഴി കൂ​ടി​യാ​ണി​ത്. സൗ​ദി അ​രാം​കോ  ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന നി​ര​വ​ധി പേ​ർ ബ​ഹ്​​റൈ​നി​ൽ താ​മ​സി​ക്കു​ക​യും നി​ത്യ​വും സൗ​ദി​യി​ലെ​ത്തി ജോ​ലി​ചെ​യ്യു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ്. അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ കോ​സ്​​വേ അ​ട​ക്കു​േ​മ്പാ​ഴും ഇ​ത്ര​കാ​ലം നീ​ണ്ടു​പോ​കു​മെ​ന്ന്​ ആ​രും  ക​രു​തി​യി​രു​ന്നി​ല്ല.

Loading...
COMMENTS