കൊറോണക്കുശേഷവും കേരളം സ്വർഗമാക്കാം –കെ.വി. ശംസുദ്ദീൻ
text_fieldsമനാമ: കൊറോണയെക്കാൾ മലയാളി ഭയപ്പെടേണ്ടത് ഉപരി-മധ്യവർഗ ജീവിതത്തോടുള്ള ആസക്തിയും അതുമൂലമുള്ള വായ്പാബാധ്യതകളുമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ കെ.വി. ശംസുദ്ദീൻ പറഞ്ഞു. പ്രവാസികളുടെ സാമ്പത്തിക സുരക്ഷിതത്വം സംബന്ധിച്ച് സിജി ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലി നഷ്ടമുണ്ടായാലും കേരളത്തിൽ പച്ച മലയാളിയായി ജീവിക്കാൻ ഏറെ അവസരങ്ങളുണ്ട്. 30 ലക്ഷം അതിഥി തൊഴിലാളികൾ കേരളത്തിൽ ഉപജീവനം നടത്തുന്നത് മലയാളിക്ക് കേരളത്തിൽ ഇനിയും അവസരങ്ങൾ ഉണ്ടെന്നതിന് തെളിവാണ്.
കേരളത്തിെൻറ ആവാസവ്യവസ്ഥയും ഭൗതിക സാഹചര്യങ്ങളും ഇനിയെങ്കിലും മലയാളികൾ ഉപയോഗപ്പെടുത്തണം. കൊപ്ര കയറ്റി അയക്കുന്ന നമ്മൾ തന്നെ അതിെൻറ ഉപോൽപന്നങ്ങളുടെ ഉപഭോക്താക്കളാകുന്ന വികസന വിരോധാഭാസം ഏറെയുണ്ട്. ഈ മേഖലകൾ കണ്ടെത്തി പദ്ധതികൾ തുടങ്ങണം.
നദികളും സൂര്യപ്രകാശവും മഴയും ആവശ്യത്തിന് ലഭ്യമായ കേരളത്തിൽ തരിശുനിലങ്ങൾ ഏറെയുണ്ട്. പ്രകൃതിയോടിണങ്ങുന്ന ഒട്ടേറെ സംരംഭങ്ങൾക്ക് സർക്കാറിൽനിന്നുള്ള സഹായം ലഭ്യമാണ്.
കൂട്ടായ്മകളിലൂടെയുള്ള ഇത്തരം സംരംഭങ്ങൾ വൻ വിജയങ്ങളായി മാറും. ജോലിയോടും ഭൂമിയോടുമുള്ള സമീപനത്തിൽ മലയാളി മാറ്റം വരുത്തണം. നിരവധി തൊഴിൽരംഗങ്ങൾ പ്രതിസന്ധിയിലാകുമ്പോൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലുള്ള മേഖലകൾ വളരും. ആരോഗ്യമേഖലയിൽ നിരവധി തൊഴിൽ സാഹചര്യങ്ങൾ വരുമെന്നും അദ്ദേഹം പറഞ്ഞു. സിജി ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂസുഫ് അലി സ്വാഗതം പറഞ്ഞു. നിസാർ കൊല്ലം, നൗഷാദ് അമാനത്ത്, ഷാനവാസ് പുത്തൻവീട്ടിൽ, അമീർ, ഖാലിദ് മുസ്തഫ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
