‘ഫീ​നാ ഖൈ​ര്‍’​പ​ദ്ധ​തി ന​ട​ത്തി​പ്പി​ല്‍ ഫ്ര​ൻ​ഡ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ പ​ങ്കാ​ളി​യാ​വും

07:34 AM
05/06/2020
‘ഫീ​നാ ഖൈ​ർ’​ഭ​ക്ഷ്യ​വി​ഭ​വ കി​റ്റ് യൂ​സു​ഫ് യ​അ്ഖൂ​ബ് ലോ​റി ജ​മാ​ൽ ന​ദ്‌​വി​ക്ക് കൈ​മാ​റു​ന്നു

മ​നാ​മ: കോ​വി​ഡ് -19 മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി ഹ​മ​ദ് രാ​ജാ​വി​​െൻറ ചാ​രി​റ്റി, യു​വ​ജ​ന കാ​ര്യ​ങ്ങ​ള്‍ക്കാ​യു​ള്ള പ്ര​തി​നി​ധി​യും റോ​യ​ല്‍ ഹ്യൂ​മാ​നി​റ്റേ​റി​യ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് നാ​സി​ര്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ പ്ര​ഖ്യാ​പി​ച്ച ‘ഫീ​നാ ഖൈ​ര്‍’​പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​യ ‘വീ​ട്ടി​ല്‍ ഭ​ക്ഷ​ണം’​പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​ല്‍ ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ​ങ്കാ​ളി​യാ​കും. കോ​വി​ഡ് -19 മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍ക്ക് ഭ​ക്ഷ്യ വി​ഭ​വ​ക്കി​റ്റു​ക​ള്‍ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. 

കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​ര്‍ ശൈ​ഖ് ഹി​ശാം ബി​ന്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കി​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട് ഫ്ര​ൻ​ഡ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ ജ​മാ​ല്‍ ന​ദ്​​വി ഇ​രി​ങ്ങ​ല്‍ പ​റ​ഞ്ഞു. 

പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി ഭ​ക്ഷ്യ​വി​ഭ​വ കി​റ്റു​ക​ള്‍ കൈ​മാ​റു​മെ​ന്ന് വെ​ല്‍കെ​യ​ര്‍ ടീം ​ക്യാ​പ്റ്റ​ന്‍ അ​ബ്​​ദു​ല്‍ മ​ജീ​ദ് ത​ണ​ല്‍ വ്യ​ക്ത​മാ​ക്കി. കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റി​ലെ സ്ട്രാ​റ്റ​ജി​ക് പ്ലാ​നി​ങ് ആ​ൻ​ഡ്​​ പ്രോ​ജ​ക്​​ട്​​സ്​ മാ​നേ​ജ്മ​െൻറ്​ ഹെ​ഡ് യൂ​സു​ഫ് യ​അ്ഖൂ​ബ് ലോ​റി ഭ​ക്ഷ്യ വി​ഭ​വ കി​റ്റു​ക​ള്‍ കൈ​മാ​റി. ഹോ​സ്​​പി​റ്റാ​ലി​റ്റി ആ​ൻ​ഡ്​​ ചാ​രി​റ്റി കോ​ഒാ​ഡി​നേ​റ്റ​ര്‍ ആ​ൻ​റ​ണി പൗ​ലോ​സ് കു​ന്നം​പു​ഴ, ദി​ശ സ​െൻറ​ര്‍ ഡ​യ​റ​ക്ട​ര്‍ അ​ബ്​​ദു​ല്‍ ഹ​ഖ്, അ​ന്‍വ​ര്‍ മൊ​യ്​​തീ​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Loading...
COMMENTS