മെ​റ്റ്​​ഫോ​ർ​മി​ൻ അ​ട​ങ്ങി​യ മ​രു​ന്ന്​: ആ​ശ​ങ്ക വേ​ണ്ടെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

  • മ​രു​ന്ന്​ മാ​റ്റി വേ​റൊ​ന്ന്​ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഡോ​ക്​​ട​റു​ടെ ഉ​പ​ദേ​ശം തേ​ട​ണം 

07:29 AM
03/06/2020

മ​നാ​മ: മെ​റ്റ്​​ഫോ​ർ​മി​ൻ-​ഗ്ലൂ​ക്കോ​ഫേ​ജ്​ അ​ട​ങ്ങി​യ മ​രു​ന്ന്​ പ്ര​മേ​ഹ രോ​ഗ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും നാ​ഷ​ന​ൽ ഹെ​ൽ​ത്​ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യും വ്യ​ക്​​ത​മാ​ക്കി. ഇൗ ​മ​രു​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക്​ അ​ത്​ തു​ട​ര​ണോ വേ​റെ മ​രു​ന്ന്​ നി​ർ​ദേ​ശി​ക്ക​ണോ എ​ന്ന്​ തീ​രു​മാ​നി​​ക്കേ​ണ്ട​ത്​ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്​​ട​റാ​ണ്. മ​രു​ന്ന്​ തു​ട​ര​ണ​മെ​ന്നാ​ണ്​ ഡോ​ക്​​ട​ർ നി​ർ​ദേ​ശി​ക്കു​ന്ന​തെ​ങ്കി​ൽ കു​റ​ച്ചു​കാ​ല​ത്തേ​ക്ക്​ തു​ട​രു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ല. മ​രു​ന്ന്​ മാ​റ്റി വേ​റൊ​ന്ന്​ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഡോ​ക്​​ട​റു​ടെ ഉ​പ​ദേ​ശം തേ​ട​ണം. ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ മ​രു​ന്ന്​ നി​ർ​ത്താ​ൻ പാ​ടി​ല്ലെ​ന്നും അ​റി​യി​ച്ചു. 

പ്ര​മേ​ഹ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ‘മെ​റ്റ്ഫോ​ര്‍മി​ന്‍’ അ​ട​ങ്ങി​യ ചി​ല മ​രു​ന്നു​ക​ൾ പി​ന്‍വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി നാ​ഷ​ന​ല്‍ ഹെ​ല്‍ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഡോ. ​മ​ര്‍യം അ​ദ്ബി അ​ല്‍ ജ​ലാ​ഹി​മ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. അ​ര്‍ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന വ​സ്​​തു​ക്ക​ള്‍ ഇ​തി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് സൗ​ദി ഫു​ഡ് ആ​ൻ​ഡ്​​ ഡ്ര​ഗ് അ​തോ​റി​റ്റി ന​ല്‍കി​യ മു​ന്ന​റി​യി​പ്പി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. 

മെ​റ്റ്​​ഫോ​ർ​മി​ൻ അ​ട​ങ്ങി​യ സു​ര​ക്ഷി​ത​മാ​യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക അ​തോ​റി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​ൽ ഉ​ൾ​പ്പെ​ടാ​ത്ത മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും അ​തോ​റി​റ്റി​യു​ടെ​യും പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​​െൻറ ഫ​ലം വ​രു​മെ​ന്നാ​ണ്​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത മ​രു​ന്നു​ക​ളു​ടെ സു​ര​ക്ഷ നി​ല​വാ​രം അ​റി​യി​ക്കാ​ൻ ഉ​ൽ​പാ​ദ​ക ക​മ്പ​നി​ക​ൾ​ക്ക്​ 72 മ​ണി​ക്കൂ​ർ സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട്.

Loading...
COMMENTS