Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ് 19: മുൻകരുതൽ...

കോവിഡ് 19: മുൻകരുതൽ പാലിക്കുന്നതിൽ  വീഴ്​ച പാടില്ല –കിരീടാവകാശി

text_fields
bookmark_border
കോവിഡ് 19: മുൻകരുതൽ പാലിക്കുന്നതിൽ  വീഴ്​ച പാടില്ല –കിരീടാവകാശി
cancel
camera_alt??????? ????????? ?????????????? ?????????????? ????????? ????????? ?????????????? ?????? ???????????????????? ????????? ????????? ????? ???? ???? ???? ??????????????

മനാമ:  കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്‍കി​യി​ട്ടു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ വ്യ​ക്തി​ക​ള്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും കോ​വി​ഡ്-19 കോ​ഒാ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​നു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ. കോ​ഒാ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ഓ​ണ്‍ലൈ​ന്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു മ​നു​ഷ്യ​സാ​ധ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. 

സ​മൂ​ഹ​ത്തി​ലു​ള്ള എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ല്‍കി​യി​ട്ടു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ലു​ള്ള ജാ​ഗ്ര​ത കു​റ​ഞ്ഞാ​ല്‍ അ​തു മൊ​ത്തം സ​മൂ​ഹ​ത്തി​​​െൻറ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. അ​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്തി​പ​ര​മാ​യ ശ്ര​ദ്ധ​യു​ണ്ടാ​ക​ണം.

പൊ​തു​ജ​നാ​രോ​ഗ്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത ശൈ​ലി സ്വീ​ക​രി​ക്കു​ന്ന​തി​നും ത​യാ​റാ​ക​ണം. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള ഫ​ലം ല​ഭി​ക്കു​ന്ന​തു വ​രെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​രും. 
വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രെ ആ​രോ​ഗ്യ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ആ​രോ​ഗ്യ കാ​ര്യ സു​പ്രീം കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ ല​ഫ്. ജ​ന​റ​ല്‍ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ വി​ശ​ദീ​ക​രി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story