ഹി​ദ്ദ് മ​ത്സ്യ മാ​ര്‍ക്ക​റ്റ് പ്ര​വ​ര്‍ത്ത​ന  സ​മ​യം ദീ​ര്‍ഘി​പ്പി​ച്ചു

  • ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം മ​ത്സ്യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ വ്യാ​പാ​രി​ക​ള്‍ക്ക് വി​പ​ണ​ന സൗ​ക​ര്യാ​ര്‍ഥം പ്ര​ത്യേ​ക ലൈ​സ​ന്‍സ് ന​ല്‍കി​യി​ട്ടു​ണ്ട്​​

07:34 AM
01/06/2020

മ​നാ​മ: ഹി​ദ്ദ് മ​ത്സ്യ മാ​ര്‍ക്ക​റ്റ് പ്ര​വ​ര്‍ത്ത​ന സ​മ​യം ദീ​ര്‍ഘി​പ്പി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത്-​മു​നി​സി​പ്പ​ല്‍-​ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ കാ​ര്‍ഷി​ക, സ​മു​ദ്ര സ​മ്പ​ദ് വി​ഭാ​ഗം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​ന​ബീ​ല്‍ മു​ഹ​മ്മ​ദ് അ​ബു​ല്‍ ഫ​ത്ഹ് അ​റി​യി​ച്ചു. കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​ര​ക്ക് കു​റ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ് ഹി​ദ്ദി​ലെ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തെ വി​പ​ണ​ന സ​മ​യം രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ക്കി പു​ന​ര്‍നി​ര്‍ണ​യി​ച്ച​ത്.

മ​ന്ത്രി ഇ​സാം ബി​ന്‍ അ​ബ്​​ദു​ല്ല ഖ​ല​ഫി​​െൻറ നി​ര്‍ദേ​ശ പ്ര​കാ​രം മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ക്ക് സാ​ധ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും സ​ഹാ​യ​വും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം മ​ത്സ്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും വ്യാ​പാ​രി​ക​ള്‍ക്ക് വി​പ​ണ​ന സൗ​ക​ര്യാ​ര്‍ഥം പ്ര​ത്യേ​ക ലൈ​സ​ന്‍സ് ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഹി​ദ്ദി​ലെ 21 മ​ത്സ്യ വ്യാ​പാ​ര സ്​​റ്റാ​ളു​ക​ള്‍ക്ക് പു​തി​യ സ​മ​യ ക്ര​മം സൗ​ക​ര്യ​മാ​കു​മെ​ന്ന് ക​രു​തു​ന്നു.

രാ​ജ്യ​ത്തെ പ്ര​മു​ഖ മ​ത്സ്യ വ്യ​പാ​ര കേ​ന്ദ്ര​മാ​ണ് ഹി​ദ്ദി​ലേ​ത്. കൊ​റോ​ണ​ക്കാ​ല​ത്തി​നു​മു​മ്പ് ബ​ഹ്റൈ​ന് പു​റ​ത്തു​നി​ന്നും ധാ​രാ​ളം പേ​ര്‍ മ​ത്സ്യം വാ​ങ്ങു​ന്ന​തി​ന് ഇ​വി​ടെ എ​ത്താ​റു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ല്‍കി​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Loading...
COMMENTS