Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘വീ​ട്ടി​ല്‍ ഭ​ക്ഷ​ണം’...

‘വീ​ട്ടി​ല്‍ ഭ​ക്ഷ​ണം’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി 

text_fields
bookmark_border
‘വീ​ട്ടി​ല്‍ ഭ​ക്ഷ​ണം’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി 
cancel
camera_alt???????????? ????????? ?????????????? ??????? ????????????????? ????????????????????????????????

മ​നാ​മ: ‘വീ​ട്ടി​ല്‍ ഭ​ക്ഷ​ണം’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ‘ഫീ​നാ ഖൈ​ര്‍’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ര്‍ഹ​രാ​യ​വ​ര്‍ക്ക് വീ​ട്ടി​ല്‍ ഭ​ക്ഷ​ണം എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന പ​രി​പാ​ടി​ക്കാ​ണ് തു​ട​ക്ക​മി​ട്ടി​ട്ടു​ള്ള​ത്. കോ​വി​ഡ് 19 മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് വീ​ടു​ക​ളി​ല്‍ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ റോ​യ​ല്‍ ഹ്യു​മാ​നി​റ്റേ​റി​യ​ന്‍ ഫൗ​ണ്ടേ​ഷ​നോ​ട് കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ നി​ര്‍ദേ​ശി​ച്ചി​രു​ന്നു.

ഇ​തി​​െൻറ വെ​ളി​ച്ച​ത്തി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ര്‍ന്ന് ഭ​ക്ഷ​ണ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ യു​വ​ജ​ന, ചാ​രി​റ്റി കാ​ര്യ​ങ്ങ​ള്‍ക്കാ​യു​ള്ള ഹ​മ​ദ് രാ​ജാ​വി​​െൻറ പ്ര​തി​നി​ധി ശൈ​ഖ് നാ​സി​ര്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ റോ​യ​ല്‍ ഹ്യു​മാ​നി​റ്റേ​റി​യ​ന്‍ ഫൗ​ണ്ടേ​ഷ​ന് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്ന് ജ​ന. സെ​ക്ര​ട്ട​റി ഡോ. ​മു​സ്ത​ഫ അ​സ്സ​യ്യി​ദ് വ്യ​ക്ത​മാ​ക്കി. കി​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ പ​ബ്​​ളി​ക് സെ​ക്യൂ​രി​റ്റി അ​സി. ചീ​ഫ് ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ ഡോ. ​ശൈ​ഖ് ഹ​മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story