Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമി​ഷ​ൻ വി​ങ്​​സ്​...

മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ:  ആ​ദ്യ ടി​ക്ക​റ്റു​ക​ൾ ന​ൽ​കി

text_fields
bookmark_border
മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ:  ആ​ദ്യ ടി​ക്ക​റ്റു​ക​ൾ ന​ൽ​കി
cancel
camera_alt?????? ?????????? ?????? ????????? ????????????? ?????????? ????? ???????????? ????????????? ???????????? ???????????????????? ?????? ???????? ?????????? ?????????????

മ​നാ​മ: കോ​വി​ഡ്​ കാ​ര​ണം ദു​രി​ത​ത്തി​ലാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റ്​ ന​ൽ​കാ​ൻ ഗ​ൾ​ഫ്​ മാ​ധ്യ​മ​വും മീ​ഡി​യ​വ​ണും ചേ​ർ​ന്നൊ​രു​ക്കി​യ ‘മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ’ പ​ദ്ധ​തി​യി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ടി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ന്​ തു​ട​ക്ക​മാ​യി. മേ​യ്​ 22ന്​ ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന മാവേലിക്കര സ്വ​​ദേ​ശി രാ​ധി​ക ശ​ര​ത്​​കു​മാ​ർ, തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ കെ.​എ. സ​ലിം, ഷ​ഹാ​ന സ​ലിം എ​ന്നി​വ​ർ​ക്കാ​ണ്​ ടി​ക്ക​റ്റ്​ ന​ൽ​കി​യ​ത്.

വ്യ​വ​സാ​യ പ്ര​മു​ഖ​രു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി​ക്ക്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ച്ച​ത്. ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ലൂ​ടെ​യും മീ​ഡി​യ​വ​ണി​ലൂ​ടെ​യും അ​പേ​ക്ഷി​ച്ച​വ​രി​ൽ​നി​ന്ന്​ തി​ക​ച്ചും അ​ർ​ഹ​രാ​യ​വ​ർ​ക്കാ​ണ്​ ടി​ക്ക​റ്റ്​ ന​ൽ​കു​ന്ന​ത്. ആ​ർ.​പി ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള​യാ​ണ്​ ഇൗ ​ദൗ​ത്യ​ത്തി​ന്​ പി​ന്തു​ണ​യു​മാ​യി ആ​ദ്യം എ​ത്തി​യ​ത്. തു​ട​ർ​ന്ന്​ നി​ര​വ​ധി വ്യ​വ​സാ​യ പ്ര​മു​ഖ​രും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യെ​ത്തി.

കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന്​ ഭ​ക്ഷ​ണ​ത്തി​നു​പോ​ലും ആ​ളു​ക​ൾ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സൗ​ജ​ന്യ ടി​ക്ക​റ്റ്​ ന​ൽ​കാ​നു​ള്ള മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ ആ​രം​ഭി​ച്ച​ത്. സി​ഞ്ചി​ലെ മീ​ഡി​യ​വ​ൺ ഒാ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ന​ദ്​​വി ഇ​രി​ങ്ങ​ൽ, െറ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ വി. ​അ​ബ്​​ദു​ൽ ജ​ലീ​ൽ, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഷ​ക്കീ​ബ് വ​ലി​യ​പീ​ടി​ക​ക്ക​ൽ, മീ​ഡി​യ​വ​ൺ റി​പ്പോ​ർ​ട്ട​ർ സി​റാ​ജ്​ പ​ള്ളി​ക്ക​ര, അ​ബ്​​ദു​ൽ മ​ജീ​ദ്​ ത​ണ​ൽ, അ​ബ്​​ദു​ൽ ഹ​ഖ്​ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story