Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനോ​ർ​ക്ക ഹെ​ൽ​പ്​...

നോ​ർ​ക്ക ഹെ​ൽ​പ്​ ഡെ​സ്​​ക്​ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യ​ത്​ 50 പേ​ർ​ക്ക്​

text_fields
bookmark_border
നോ​ർ​ക്ക ഹെ​ൽ​പ്​ ഡെ​സ്​​ക്​ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യ​ത്​ 50 പേ​ർ​ക്ക്​
cancel
camera_alt?????????? ?????????? ???????? ?????????? ??????? ??????????? ????????????? ??????????????? ??????????? ???????????? ????????????????????????? ???????????????????

മ​നാ​മ: നോ​ർ​ക്ക​ കോ​വി​ഡ്​ ഹെ​ൽ​പ്​ ഡെ​സ്​​ക്​ മു​ഖേ​ന ഇ​തു​വ​രെ ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്​ 50 പേ​ർ​ക്ക്. കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ശേ​ഷം രോ​ഗ​മു​ക്​​തി നേ​ടു​ന്ന​വ​ർ​ക്കും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​വ​ർ​ക്കു​മാ​ണ്​ ക്വാ​റ​ൻ​റീ​ൻ ഒ​രു​ക്കു​ന്ന​ത്. സം​ഘ​മാ​യി താ​മ​സി​ക്കു​ന്ന പ​ല ആ​ളു​ക​ൾ​ക്കും ഒ​റ്റ​ക്ക്​ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കി​ല്ല. ഇ​ത്ത​ര​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണ്​ ഇൗ ​പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

നോ​ർ​ക്ക ഹെ​ൽ​പ്​ ഡെ​സ്​​ക്​ മു​ഖേ​ന ആ​ദ്യ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ മ​ല​യാ​ളി വ്യാ​ഴാ​ഴ്​​​ച താ​മ​സ​സ്​​ഥ​ല​ത്തേ​ക്ക്​ മ​ട​ങ്ങി. രോ​ഗ​മു​ക്​​തി നേ​ടി​യ​ശേ​ഷം 16 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ പൂ​ർ​ത്തി​യാ​ക്കി കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റി​വാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കി​യാ​ണ്​ അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.

പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള, ലോ​ക കേ​ര​ള​സ​ഭ അം​ഗം സി.​വി. നാ​രാ​യ​ണ​ൻ, നോ​ർ​ക്ക മേ​ഖ​ല വ​ള​ൻ​റി​യ​ർ കോ​ഒാ​ഡി​നേ​റ്റ​ർ കെ.​ടി. സ​ലിം, അ​ക്ക​മ​ഡേ​ഷ​ൻ കോ​ഒാ​ഡി​നേ​റ്റ​ർ നൗ​ഷാ​ദ്​ പൂ​നൂ​ര്, സ​ലാം പെ​രു​വ​യ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ക്വാ​റ​ൻ​റീ​ൻ ഒ​രു​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ബി.​കെ.​എ​സ്.​എ​ഫ്, ​െഎ.​സി.​എ​ഫ്, ബ​ഹ്​​റൈ​ൻ പ്ര​തി​ഭ എ​ന്നി​വ​രും ഇ​തി​ൽ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story