തദ്ദേശീയമായി കൃത്രിമ ശ്വസേനാപകരണം നിര്‍മിച്ചു
text_fieldsമനാമ: തദ്ദേശീയ കൃത്രിമ ശ്വസേനാപകരണം നിര്‍മിച്ച് എൻജിനീയര്‍മാര്‍ രംഗത്ത്. കിരീടാ വകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല്ഖലീഫയുട െ അഭ്യര്‍ഥന മാനിച്ചാണ് ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതെന്ന് ഇൻറര്‍നാഷനല്‍ സര്‍ക്യൂട്ട് എൻജിനീയര്‍മാര്‍ വ്യക്തമാക്കി.
വിവിധ മെഡിക്കല്‍ ഡിപ്പാര്ട്മെൻറുകളുമായി സഹകരിച്ചാണ് ഇതിനുള്ള ശ്രമം വിജയത്തിെലത്തിച്ചത്.
കോവിഡ്-19 ചികിത്സക്ക് അനിവാര്യമായ ഒന്നാണ് കൃത്രിമ ശ്വസേനാപകരണം. വരും ദിവങ്ങളില്‍ ഇതിെൻറ ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഉപകരണം തദ്ദേശീയമായി നിര്‍മിച്ചെടുക്കാനുള്ള സാധ്യതകള്‍ ആരാഞ്ഞത്. വിവിധ ആശുപത്രികള്‍ സന്ദര്‍ശിച്ച് പല മാതൃകകൾ പരിശോധിച്ചതിനുശേഷമാണ് പുതിയ ഉപകരണം രൂപകല്പന നടത്തിയതെന്ന് സംഘം പറഞ്ഞു. പരീക്ഷണ ഉപയോഗത്തില്‍ വിജയംവരിച്ച സാഹചര്യത്തില്‍ ഇത് കൂടുതലായി നിര്‍മിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
