ഓൺ​ലൈ​ൻ പ​ഠ​നം: കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം

09:27 AM
30/03/2020
പു​തി​യ ഒാ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ സേ​വ​നം തു​ട​ങ്ങി​യ​പ്പോ​ൾ

മ​നാ​മ: വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ചി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഒാ​ൺ​ലൈ​ൻ പ​ഠ​നം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ന്ന​തി​ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ധി​ക ഒാ​ൺ​ലൈ​ൻ സം​വി​ധാ​നം ആ​രം​ഭി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഒ​രേ​സ​മ​യം ക്ലാ​സു​ക​ളെ​ടു​ക്കാ​ൻ അ​ധ്യാ​പ​ക​രെ​ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ഇ​ത്. ബ​ന്ധ​പ്പെ​ട്ട വി​ഷ​യം പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ർ പാ​ഠ​ഭാ​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി ന​ൽ​കാ​ൻ കൂ​ടു​ത​ൽ അ​ധ്യാ​പ​ക​രു​മു​ണ്ടാ​കും. മ​ന്ത്രാ​ല​യ​ത്തി​​െൻറ വെ​ബ്​​സൈ​റ്റി​ലൂ​ടെ​യും യു​ട്യൂ​ബി​ലൂ​ടെ​യും ടി.​വി ചാ​ന​ലി​ലൂ​ടെ​യു​മാ​ണ്​ നി​ല​വി​ൽ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കു​ന്ന​തി​ന്​ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കാ​ൻ മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​ജീ​ദ്​ ബി​ൻ അ​ലി അ​ൽ നു​െ​എ​മി പ​റ​ഞ്ഞു.

Loading...
COMMENTS