മ​​സ്​​​ക​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ബ​​ഹ്റൈ​​നി​​ക​​ളെ തി​​രി​​ച്ചെ​​ത്തി​​ച്ചു

09:04 AM
29/03/2020
മ​​സ്​​​ക​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ബ​​ഹ്റൈ​​നി​​ക​​ളെ തി​​രി​​ച്ചെ​​ത്തി​​ച്ച​​പ്പോ​​ൾ

മ​​നാ​​മ: ഇ​​റാ​​നി​​ല്‍ നി​​ന്നും മ​​ട​​ങ്ങും വ​​ഴി മ​​സ്​​​ക​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ ബ​​ഹ്റൈ​​നി​​ക​​ളെ ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ജ്യ​​ത്ത് തി​​രി​​ച്ചെ​​ത്തി​​ച്ച​​താ​​യി ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ഇ​​വ​​രെ ദോ​​ഹ വ​​ഴി​​യാ​​ണ് വാ​​ട​​ക​​ക്കെ​​ടു​​ത്ത വി​​മാ​​ന​​ത്തി​​ല്‍ തി​​രി​​ച്ചെ​​ത്തി​​ക്കാ​​ന്‍ സം​​വി​​ധാ​​ന​​മൊ​​രു​​ക്കി​​യ​​ത്. ഒ​​മാ​​ന്‍ അ​​ധി​​കൃ​​ത​​ര്‍, ഖ​​ത്ത​​ര്‍ അ​​ധി​​കൃ​​ത​​ര്‍ എ​​ന്നി​​വ​​രു​​മാ​​യി ചേ​​ര്‍ന്നാ​​ണ് ഇ​​വ​​രെ സു​​ര​​ക്ഷി​​ത​​മാ​​യി കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നു​​ള്ള ഏ​​ര്‍പ്പാ​​ടു​​ക​​ള്‍ ഒ​​രു​​ക്കി​​യ​​ത്. 

ബ​​ഹ്റൈ​​നി​​ക​​ളെ തി​​രി​​ച്ചെ​​ത്തി​​ക്കു​​ന്ന​​തി​​ന് പൂ​​ര്‍ണാ​​ര്‍ഥ​​ത്തി​​ല്‍ സ​​ഹ​​ക​​രി​​ച്ച ഒ​​മാ​​ന്‍ അ​​ധി​​കൃ​​ത​​ര്‍ക്ക് ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം ന​​ന്ദി രേ​​ഖ​​പ്പെ​​ടു​​ത്തി. ബ​​ഹ്റൈ​​നി​​ൽ എ​​ത്തി​​യ​​വ​​രെ വൈ​​ദ്യ പ​​രി​​ശോ​​ധ​​ന​​ക​​ള്‍ക്ക് വി​​ധേ​​യ​​മാ​​ക്കി. തു​​ട​​ർ​​ന്ന്​ ക്വാ​​റ​​ൻ​​റീ​​ന്‍ സം​​വി​​ധാ​​ന​​ത്തി​​ലേ​​ക്ക് മാ​​റ്റി. വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ലു​​ള്ള ബ​​ഹ്റൈ​​ന്‍ പൗ​​ര​​ന്മാ​​രെ തി​​രി​​ച്ചെ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ തു​​ട​​രു​​മെ​​ന്ന് ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യ അ​​ധി​​കൃ​​ത​​ര്‍ കൂ​​ട്ടി​​ച്ചേ​​ര്‍ത്തു. 

Loading...
COMMENTS