Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗൾഫിൽ ​രോഗമുക്​തി നേടുന്നവരിൽ  മുന്നിൽ ബഹ്​റൈൻ
cancel

മ​നാ​മ: ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ്​ -19 രോ​ഗ​ത്തി​ൽ​നി​ന്ന്​ വി​മു​ക്​​തി നേ​ടു​ന്ന​വ​രു​ടെ നി​ര​ക് കി​ൽ ബ​ഹ്​​റൈ​ൻ ഏ​റെ മു​ന്നി​ൽ. ആ​കെ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രി​ൽ പ​കു​തി​യി​ല​ധി​കം പേ​രാ​ണ്​ ബ​ഹ്​​റ ൈ​നി​ൽ ഇ​തു​വ​രെ സു​ഖം പ്രാ​പി​ച്ച​ത്. രോ​ഗ​ബാ​ധി​ത​ർ​ക്ക്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള മി​ക​ച്ച ചി​കി​ത്സ ന​ൽ​കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്കു​ന്ന ​അ​തി​വേ​ഗ ന​ട​പ​ടി​ക​ൾ ത​ന്നെ​യാ​ണ്​ കൂ​ടു​ത​ൽ പേ​ർ രോ​ഗ​മു​ക്​​തി നേ​ടു​ന്ന​തി​നു​പി​ന്നി​ൽ.

ബ​ഹ്​​റൈ​നി​ൽ ഇ​തു​വ​രെ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 476 ആ​ണ്. ഇ​തി​ൽ 265 പേ​രാ​ണ്​ സു​ഖം പ്രാ​പി​ച്ച​ത്. അ​താ​യ​ത്​ 55.67 ശ​ത​മാ​നം പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. സൗ​ദി​യി​ൽ 1104ൽ 35 ​​പേ​രും (3.17 ശ​ത​മാ​നം) യു.​എ.​ഇ​യി​ൽ 405ൽ 55 ​പേ​രും (13.58 ശ​ത​മാ​നം) ഒ​മാ​നി​ൽ 152ൽ 23 ​പേ​രും (15.13 ശ​ത​മാ​നം) കു​വൈ​ത്തി​ൽ 235ൽ 64 ​പേ​രും (27.23 ശ​ത​മാ​നം) ഖ​ത്ത​റി​ൽ 562ൽ 43 ​പേ​രും (7.65 ശ​ത​മാ​നം) ആ​ണ്​ സു​ഖം പ്രാ​പി​ച്ച​ത്. ​ആ​ഗോ​ള​ത​ല​ത്തി​ൽ 22 ശ​ത​മാ​ന​ത്തോ​ള​മാ​ണ്​ ഇ​തു​വ​രെ സു​ഖം പ്രാ​പി​ച്ച​വ​രു​ടെ എ​ണ്ണം. 4.58 ശ​ത​മാ​ന​മാ​ണ്​ മ​ര​ണ നി​ര​ക്ക്.

ഫെ​ബ്രു​വ​രി 24നാ​ണ്​ ബ​ഹ്​​റൈ​നി​ൽ ആ​ദ്യ കോ​വി​ഡ്​ -19 രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​റാ​നി​ൽ​നി​ന്ന്​ എ​ത്തി​യ സ്​​കൂ​ൾ ബ​സ്​ ഡ്രൈ​വ​ർ​ക്കാ​ണ്​ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഗ​ൾ​ഫി​ലെ ആ​ദ്യ കേ​സാ​യി​രു​ന്നു ഇ​ത്. ഇ​തേ​ത്തു​ട​ർ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന നാ​ഷ​ന​ൽ ടാ​സ്​​ക്​ ഫോ​ഴ്​​സും സ​ജീ​വ ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. ​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക്​ അ​വ​ധി ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ ഉ​ട​ൻ​ത​ന്നെ സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​ലും ബ​ഹ്​​റൈ​ൻ മു​ന്നി​ലാ​ണ്. ഇ​തു​വ​രെ 31,321 പേ​രെ​യാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കു​ന്ന അ​തി​ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ​ത​ന്നെ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ലും സ​ർ​ക്കാ​ർ വി​ജ​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story