ഫ്ര​​ൻ​​ഡ്​​​സ്​​ ​അ​​സോ​​സി​​യേ​​ഷ​​​ൻ നി​​ർ​​മി​​ച്ച  ആ​​റാ​​മ​​ത്​ വീ​​ടി​െൻറ താ​​ക്കോ​​ൽ കൈ​​മാ​​റി 

08:36 AM
29/03/2020
ഫ്ര​​ൻ​​ഡ്​​​​സ്​ ​അ​​സോ​​സി​​യേ​​ഷ​​​ൻ നി​​ർ​​മി​​ച്ച ആ​​റാ​​മ​​ത്​ വീ​​ടി​െൻറ താ​​ക്കോ​​ൽ കൈ​​മാ​​റു​​ന്നു

കോ​​വി​​ഡ് 19 പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ താ​​ക്കോ​​ല്‍ കൈ​​മാ​​റ്റ​​ത്തി​​നാ​​യി നി​​ശ്ച​​യി​​ച്ച പൊ​​തു ച​​ട​​ങ്ങ് ഒ​​ഴി​​വാ​​ക്കു​​ക​​യാ​​യി​​രു​​ന്നു
മ​​നാ​​മ: ഫ്ര​​ൻ​​റ്​​​സ്​ സോ​​ഷ്യ​​ല്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ പീ​​പ്പി​​ള്‍സ് ഫൗ​​ണ്ടേ​​ഷ​​ന്‍ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ട​​പ്പാ​​ക്കു​​ന്ന പീ​​പ്പി​​ള്‍സ് ഹോം ​​പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി നി​​ര്‍മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ആ​​റാ​​മ​​ത്​ വീ​​ടി​​െൻറ താ​​ക്കോ​​ല്‍ കൈ​​മാ​​റ്റം ന​​ട​​ന്നു.

ക​​ണ്ണൂ​​ര്‍ ജി​​ല്ല​​യി​​ലെ മ​​ണ്ട​​ള​​ത്ത് നി​​ര്‍മി​​ച്ച വീ​​ടി​​െൻറ താ​​ക്കോ​​ല്‍ കൈ​​മാ​​റ്റ ച​​ട​​ങ്ങി​​ല്‍ പീ​​പ്പി​​ള്‍സ് ഫൗ​​ണ്ടേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ആ​​ദം കു​​ട്ടി, എ. ​​അ​​ഹ്​​​മ​​ദ് അ​​ശ്റ​​ഫ്, വി.​​പി ഖ​​ലീ​​ല്‍, സി.​​എ​​ച്ച് മൂ​​സ ഹാ​​ജി എ​​ന്നി​​വ​​ര്‍ സം​​ബ​​ന്ധി​​ച്ചു. 
കോ​​വി​​ഡ് 19 പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ താ​​ക്കോ​​ല്‍ കൈ​​മാ​​റ്റ​​ത്തി​​നാ​​യി നി​​ശ്ച​​യി​​ച്ച പൊ​​തു ച​​ട​​ങ്ങ് ഒ​​ഴി​​വാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. വീ​​ട് നി​​ര്‍മാ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ സ​​ഹാ​​യം ന​​ല്‍കി​​യ​​വ​​ര്‍ക്ക് ഫ്ര​​ൻ​​ഡ്​​​സ്​ അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ൾ പ്ര​​ത്യേ​​കം ന​​ന്ദി പ്ര​​കാ​​ശി​​പ്പി​​ച്ചു. 

Loading...
COMMENTS