എ​യ​ർ ഇ​ന്ത്യ​യി​ൽ ഫീ​സ്​ ഇ​ല്ലാ​തെ യാ​ത്ര പു​ന​ർ​നി​ശ്ച​യി​ക്കാം

  • ടി​ക്ക​റ്റ്​ കാ​ൻ​സ​ൽ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ കാ​ൻ​സ​ലേ​ഷ​ൻ ചാ​ർ​ജ്​ ഇൗ​ടാ​ക്കും

08:32 AM
26/03/2020

മ​നാ​മ: കോ​വി​ഡ്-19 നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന്​ മാ​ർ​ച്ച്​ 23 മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ കാ​ല​യ​ള​വി​ലെ യാ​ത്ര​ക​ൾ​ക്കു​ള്ള ടി​ക്ക​റ്റ്​ സൗ​ജ​ന്യ​മാ​യി മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക്​ പു​ന​ർ​നി​ശ്ച​യി​ക്കാ​ൻ അ​വ​സ​രം. ഇ​തി​ന്​ എ​യ​ർ ഇ​ന്ത്യ ഒാ​ഫി​സി​ലോ ട്രാ​വ​ൽ ഏ​ജ​ൻ​റി​​െൻറ അ​ടു​ത്തോ എ​ത്തു​ക​യോ വി​ളി​ക്കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ല.വി​മാ​ന​ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​തു​വ​രെ യാ​ത്ര പു​ന​ർ​നി​ശ്ച​യി​ക്കു​ന്ന​തി​ന്​ എ​യ​ർ​പോ​ർ​ട്ടി​ലോ എ​യ​ർ ഇ​ന്ത്യ ബു​ക്കി​ങ്​ ഒാ​ഫി​സി​ലോ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ക​യും വേ​ണ്ട. യാ​ത്ര ചെ​യ്​​തി​ല്ലെ​ങ്കി​ൽ ‘നോ ​ഷോ’ ചാ​ർ​ജ്​ ഇൗ​ടാ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

മു​ഴു​വ​ൻ തു​ക​യോ​​ടെ ടി​ക്ക​റ്റ്​ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കും. പു​തി​യ യാ​ത്രാ​തീ​യ​തി തീ​രു​മാ​നി​ച്ചാ​ൽ (സെ​പ്​​റ്റം​ബ​ർ 30 വ​രെ) ഡേ​റ്റ്​ ചേ​ഞ്ച്​/​സെ​ക്​​ട​ർ ചേ​ഞ്ച്​ ഫീ​സ്​ ന​ൽ​കാ​തെ ടി​ക്ക​റ്റ്​ മാ​റ്റി​യെ​ടു​ക്കാം. യാ​ത്ര​ക്കാ​ർ ടി​ക്ക​റ്റും പി.​എ​ൻ.​ആ​റും സൂ​ക്ഷി​ച്ചു​വെ​ക്ക​ണം. ടി​ക്ക​റ്റ്​ കാ​ൻ​സ​ൽ ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ കാ​ൻ​സ​ലേ​ഷ​ൻ ചാ​ർ​ജ്​ ഇൗ​ടാ​ക്കും. മാ​റ്റി​യെ​ടു​ക്കു​ന്ന സ​മ​യ​ത്ത്​ ആ​റു​ മാ​സ​ത്തി​ൽ താ​​ഴെ വാ​ലി​ഡി​റ്റി​യു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക്​ സെ​പ്​​റ്റം​ബ​ർ 30 വ​രെ​യും ആ​റു​ മാ​സ​ത്തി​ൽ കൂ​ടു​ത​ൽ വാ​ലി​ഡി​റ്റി​യു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക്​ 2021 മാ​ർ​ച്ച്​ 31 വ​രെ​യും ബു​ക്കി​ങ്​ അ​നു​വ​ദി​ക്കും.

സി​റ്റി റി​സ​ർ​വേ​ഷ​ൻ ഒാ​ഫി​സ്​ അ​ട​ച്ചി​ടും; റി​സ​ർ​വേ​ഷ​ൻ ഫോ​ൺ, ഇ-​മെ​യി​ൽ വ​ഴി
മ​നാ​മ: വാ​ണി​ജ്യ​സ്​​ഥാ​പ​ന​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ അ​ട​ച്ചി​ട​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ എ​യ​ർ ഇ​ന്ത്യ/​എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ സി​റ്റി റി​സ​ർ​വേ​ഷ​ൻ ഒാ​ഫി​സ്​ വ്യാ​ഴാ​ഴ്​​ച​ മു​ത​ൽ ഏ​പ്രി​ൽ ഒ​മ്പ​തു​വ​രെ അ​ട​ച്ചി​ടും. 
എ​ന്നാ​ൽ, രാ​വി​ലെ ഒ​മ്പ​തു​ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​ വ​രെ ഫോ​ൺ, ഇ-​മെ​യി​ൽ എ​ന്നി​വ വ​ഴി റി​സ​ർ​വേ​ഷ​ൻ സേ​വ​നം തു​ട​രും. 
 

Loading...
COMMENTS